എംടിഎം കോളേജിലെ 2021 - 2024 അധ്യയനവർഷത്തെ ബിരുദദാന ചടങ്ങ് 'എംടിഎം ഗ്രാഡിസ്റ്റ 2024' ജൂലൈ പതിമൂന്നിന് രാവിലെ പത്തുമണിക്ക് കോളേജ് ഓഡിറ്റോറിയത്തിൽ വെച്ച് നടക്കും.


 എംടിഎം കോളേജ് ബിരുദദാന ചടങ്ങ്



വെളിയങ്കോട്: എംടിഎം കോളേജിലെ 2021 - 2024 അധ്യയനവർഷത്തെ ബിരുദദാന ചടങ്ങ് 'എംടിഎം ഗ്രാഡിസ്റ്റ 2024' ജൂലൈ പതിമൂന്നിന് രാവിലെ പത്തുമണിക്ക് കോളേജ് ഓഡിറ്റോറിയത്തിൽ വെച്ച് നടക്കും. ഏറ്റവും മികച്ച വിദ്യാർത്ഥികൾക്കുള്ള ഐഷക്കുട്ടി ഉമ്മ മെമ്മോറിയൽ ഗോൾഡ് മെഡൽ സമ്മാനിക്കും. നടനും സംവിധായകനും എഴുത്തുകാരനുമായ ജോയ് മാത്യു മുഖ്യാതിഥി ആയിരിക്കും. എംടിഎം ട്രസ്റ്റ് ചെയർമാൻ ഡോ;അബ്ദുൾ അസീസ്, ട്രസ്റ്റ് സെക്രട്ടറി പ്രൊഫ:ഹവ്വാഹുമ്മ, പ്രിൻസിപ്പൽ ജോൺ ജോസഫ്, വൈസ് പ്രിൻസിപ്പൽ രാജേന്ദ്രകുമാർ, വെളിയങ്കോട് പഞ്ചായത്ത് പ്രസിഡന്റ് ഷംസു കൊല്ലാട്ടേൽ, വാർഡ് മെമ്പർ റസ് ലത്ത് വിവിധ വകുപ്പുകളുടെ മേധാവിമാർ, സാഹൂമിക രാഷ്ട്രീയ രംഗത്തെ പ്രമുഖർ പങ്കെടുക്കും

Post a Comment

Previous Post Next Post