അതിഥിത്തൊഴിലാളിക്ക് താമസിക്കാൻ പഴയ പട്ടിക്കൂട് 500 രൂപയ്ക്ക് വാടകയ്ക്ക് നൽകിയ സംഭവത്തിൽ അന്വേഷിച്ച് ഉടൻ റിപ്പോർട്ട് നൽകാൻ മന്ത്രി വി ശിവൻകുട്ടി ലേബർ കമ്മീഷണർക്ക് നിർദ്ദേശം നൽകി.


 പിറവം. അതിഥിത്തൊഴിലാളിക്ക് താമസിക്കാൻ പഴയ പട്ടിക്കൂട് 500 രൂപയ്ക്ക് വാടകയ്ക്ക് നൽകിയ സംഭവത്തിൽ അന്വേഷിച്ച് ഉടൻ റിപ്പോർട്ട് നൽകാൻ മന്ത്രി വി ശിവൻകുട്ടി ലേബർ കമ്മീഷണർക്ക് നിർദ്ദേശം നൽകി.


പിറവം പൊലീസ് സ്റ്റേഷനുസമീപം പത്താംവാർഡിൽ കുരിയിൽ ജോയിയുടെ വീട്ടിലെ പട്ടിക്കൂടാണ് തൊഴിലാളിയ്ക്ക് വാടകയ്ക്ക് നൽകിയത്. ബംഗാൾ സ്വദേശി ശ്യാം സുന്ദറാണ് പ്രതിമാസവാടക നൽകി പട്ടിക്കൂട്ടിൽ താമസിച്ചത്. പ്രദേശവാസികൾ പറഞ്ഞതനുസരിച്ച് നഗരസഭാ അധികൃതരും പൊലീസും സ്ഥലത്തെത്തി ഇയാളെ സ്റ്റേഷനിലേക്ക് കൊണ്ടുപോയി.



ജോയി സമീപത്തുതന്നെ പുതിയ വീട് പണിത് താമസം മാറിയപ്പോൾ പഴയ വീട് അതിഥിത്തൊഴിലാളികൾക്ക് വാടകയ്ക്ക് നൽകിയിരുന്നു. ഇവിടെ ഒരാൾക്ക് രണ്ടായിരം രൂപയാണ് വാടകയെന്ന് പറയുന്നു. കൈയിൽ പണമില്ലാതെ വന്നപ്പോൾ ഉടമയിൽനിന്ന് 500 രൂപയ്ക്ക് പഴയ പട്ടിക്കൂട് വാടകയ്ക്ക് എടുക്കുകയായിരുന്നുവെന്ന് ശ്യാം സുന്ദർ പറഞ്ഞു.

Post a Comment

Previous Post Next Post