മാർത്തോമ സഭയുടെ നവാഭിഷക്തനായ സക്കറിയ മാർ അപ്രേം എപ്പിസ്‌കോപ്പയ്ക്ക് ജന്മനാട്ടിലെ പ്രവാസികൾ സ്വീകരണം നൽകി


 മാർത്തോമ സഭയുടെ നവാഭിഷക്തനായ സക്കറിയ മാർ അപ്രേം എപ്പിസ്‌കോപ്പയ്ക്ക് ജന്മനാട്ടിലെ പ്രവാസികൾ സ്വീകരണം നൽകി.

ഷാർജ: ആദ്യമായി യു. എ. ഇ. ലേക്ക് സന്ദർശനത്തിനെത്തിയ മാർത്തോമ സഭയുടെ നവാഭിഷക്തനായ കുന്നംകുളം സ്വദേശി സഖറിയ മാർ അപ്രേം തിരുമേനിക്ക് ജന്മനാട്ടിലെ പ്രവാസികൾ ഷാർജ മാർത്തോമ പള്ളിയിൽ വെച്ച് ഊഷ്മള സ്വീകരണം നൽകി. 

മലങ്കര മാർത്തോമ സഭയുൾപ്പെടെ നിരവധി തിരുമേനിമാരുടെ ജന്മ ഭൂമിയായ കുന്നംകുളം ദേശത്തിൽ നിന്നും ഇടയ പദവിയിലേക്ക് ഉയർത്തപ്പെട്ടതിൽ ഉള്ള സന്തോഷവും ദൈവാനുഗ്രഹവും തിരുമേനി നാട്ടുകാരുമായി പങ്കുവെച്ചു. 

യു എ ഇ ലുള്ള കുന്നകുളം പ്രദേശത്തെ നിരവധി ക്രിസ്തീയ സംഘടനയിലെ പ്രതിനിധികൾ സ്വീകരണ യോഗത്തിൽ സംബന്ധിച്ചു. ഷാർജ മാർത്തോമ ഇടവക വികാരി ഫാ. രഞ്ജു, കുന്നകുളം ക്രിസ്ത്യൻ പ്രയർ ഫെല്ലോഷിപ്പ് ലീഡർ റോബിൻ തോലത്ത്, വിൽസൺ ഇട്ടൂപ്, രാജു ചെറുവത്തൂർ, സിലിൻ സൈമൺ , ബെജിത് ജിമിൻ എന്നിവർ സംസാരിച്ചു

Post a Comment

Previous Post Next Post