ഭിന്ന ശേഷിക്കാരായ സഹോദരങ്ങളെ ചേർത്ത് പിടിക്കുന്നതിൽ തൃത്താല ബ്ലോക്ക് പഞ്ചായത്ത് മാതൃകയെന്ന് മന്ത്രി എം.ബി രാജേഷ്.
തൃത്താല ബ്ലോക്ക് പഞ്ചായത്തിൻ്റെ 2023-24 വാർഷിക പദ്ധതിയിലുൾപ്പെടുത്തി പത്ത് ലക്ഷം രൂപയുടെ ഭിന്ന ശേഷി സഹായ ഉപകരണങ്ങൾ വിതരണം ചെയതു. ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ നടന്ന പരിപാടി തദ്ദേശ സ്വയം ഭരണ എക്സൈസ് വകുപ്പു മന്ത്രി എം.ബി. രാജേഷ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് അഡ്വ.വി.പി റജീന അധ്യക്ഷയായിരുന്നു.രണ്ട് ഘട്ടങ്ങളിലായി ഭിന്നശേഷി മെഡിക്കൽ ക്യാമ്പുകൾ സംഘടിപ്പിച്ച് വിദഗ്ധ ഡോക്ടർമാരുടെ നിർദ്ദേശമനുസരിച്ചാണ് ,ബ്രെയ്ലി വാച്ച്, വിവിധ തരംവീൽചെയറുകൾ, സ്റ്റാറ്റിക് സൈക്കിൾ, എൽബോ ക്രച്ചസ്, മോൾ ഡഡ് ഷൂ, സി.പി വാക്കർ തുടങ്ങി നിരവധി ആധുനിക ഉപകരണങ്ങളാണ് ഗുണഭോക്താവിൻ്റെ ആവശ്യമനുസരിച്ച് വിതരണം ചെയ്തത്.
സി ഡി പി ഒ ഉഷ എം പദ്ധതി റിപ്പോർട്ട് അവതരിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് പി.ആർ കുഞ്ഞുണ്ണി, തിരുമിറ്റക്കോട് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് പി. മനോമോഹൻ, ജില്ലാ പഞ്ചായത്തംഗം അനുവിനോദ് ,ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ കൃഷ്ണ കുമാർ മാഷ്, ഷെറീന ടീച്ചർ, അനീഷ് കെ, കുബ്റ ഷാജഹാൻ,സ്നേഹ പി, കെ ബാലകൃഷ്ണൻ, എം.മുഹമ്മദ് ,സെക്രട്ടറി കെ.എസ് മഞ്ജുഷ, ഐ സി ഡി എസ്സൂപ്പർ വൈസർ ബിന്ദു എന്നിവർ സംസാരിച്ചു.



