കർണാടകയിലെ ഷിരൂരിൽ മണ്ണിടിഞ്ഞു വീണ് കാണാതായ അർജുനായി തൃശൂരിൽ മുട്ടിലിരുന്ന് സമരവുമായി ലോറി ഓപ്പറേറ്റേഴ്സ് അസോസിയേഷൻ.

 

കർണാടകയിലെ ഷിരൂരിൽ മണ്ണിടിഞ്ഞു വീണ് കാണാതായ അർജുനായി തൃശൂരിൽ മുട്ടിലിരുന്ന് സമരവുമായി ലോറി ഓപ്പറേറ്റേഴ്സ് അസോസിയേഷൻ. തൃശൂർ കോർപ്പറേഷൻ ഓഫീസിന് മുന്നിലാണ് പൊരിവെയിലിൽ ‘സേവ് അർജുൻ’ എന്ന വാക്യം ഉയർത്തി മുട്ടിലിരുന്ന് സമരം നടത്തിയത്. ജോലിക്കിടയിൽ ദുരന്തത്തിൽപ്പെട്ട അർജുനെ എത്രയും വേഗം കണ്ടെത്താനുള്ള നടപടികൾ ഊർജിതമാക്കണമെന്ന് അസോസിയേഷൻ അംഗങ്ങൾ ആവശ്യപ്പെട്ടു. കേന്ദ്ര – സംസ്ഥാന സർക്കാരുകൾ അർജുനോട് നീതി പുലർത്തണമെന്നും ലോറി ഓപ്പറേറ്റേഴ്സ് അസോസിയേഷൻ ആവശ്യപ്പെട്ടു.

Post a Comment

Previous Post Next Post