കടവല്ലൂർ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിൽ " വിത്ത് പന്തെറിയൽ " പരിപാടി സംഘടിപ്പിച്ചു


  കടവല്ലൂർ:കടവല്ലൂർ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിൽ " വിത്ത് പന്തെറിയൽ " നടന്നു. മണ്ണും ചാണകപ്പൊടിയും വളവും ചേർത്ത് നിർമ്മിച്ച പന്തിനുള്ളിൽ വിത്ത് നിറച്ചു. ഇത്തരം വിത്ത് പന്തുകൾ സ്കൂൾ പരിസരത്തെ മണ്ണിലേക്ക് വലിച്ചെറിഞ്ഞു. ഞാറ്റുവേലയിൽ വിത്ത് മുളച്ചു വൃക്ഷമാകാനുള്ള പരിസ്ഥിതി സൗഹാർദ്ദ പരിപാടി സംഘടിപ്പിച്ചത് സ്കൂളിലെ പരിസ്ഥിതി ക്ലബ് അംഗങ്ങളാണ്. 




ഹെഡ്മിസ്ട്രസ് ഷേളി പെലക്കാട്ട് പരിപാടി ഉദ്ഘാടനം ചെയ്തു. സീനിയർ ടീച്ചർമാരായ ശ്രീകല എം ബി, ഗോപാലകൃഷ്ണൻ, നജീബ് എന്നിവർ സംബന്ധിച്ചു 


പരിസ്ഥിതി ക്ലബ് കോർഡിനേറ്റർ പി പി ഷാജിമോൻ പരിപാടിക്ക് നേതൃത്വം നൽകി.

Post a Comment

Previous Post Next Post