തൃത്താല വെള്ളിയാങ്കല്ല് ചാഞ്ചേരിപ്പറമ്പ് ടൂറിസം പദ്ധതിക്ക് 3.95 കോടിയുടെ ഭരണാനുമതി.


തൃത്താല വെള്ളിയാങ്കല്ല് ചാഞ്ചേരിപ്പറമ്പ് ടൂറിസം പദ്ധതിക്ക് 3.95 കോടിയുടെ ഭരണാനുമതി. തൃത്താല നിയോജക മണ്ഡലത്തിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രമായ വെള്ളിയാങ്കല്ലിൽ മറ്റൊരു ടൂറിസം പദ്ധതിക്ക് കൂടിസർക്കാർ അനുമതിയായതായി തദ്ദേശ സ്വയംഭരണ- എ ക്സൈസ് - പാർലിമെന്റ്റി കാര്യവകുപ്പുമന്ത്രി അറിയിച്ചു.


ഭാരതപ്പുഴയോട് ചേർന്നു കിടക്കുന്ന ജലവിഭവകുപ്പിന്റെ ഉടമസ്ഥതയിലുള്ള ചാഞ്ചേരിപ്പറമ്പിലാണ് 3.95 കോടി രൂപ വകയിരുത്തിക്കൊണ്ട് പുതിയ പദ്ധതി വരുന്നത്. തൃത്താല എംഎൽഎയും തദ്ദേശസ്വയംഭരണ- എക്സൈസ് പാർലിമെൻ്ററികാര്യ വകുപ്പുമന്ത്രി കൂടിയായ എം.ബി. രാജേഷിന്റെ നിർദ്ദേശപ്രകാരം ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ തയ്യാറാക്കിയ പദ്ധതിക്കാണ് അനുമതിയായത്.


സൈക്കിൾ ട്രാക്ക്, കുട്ടികളുടെ പാർക്ക്, വാക്ക് വേ, സ്കേറ്റിംഗ് റിങ്ക്, റസ്റ്റോറന്റ്, ഫുഡ് കിയോസ്ക്കുകൾ, കയാക്കിങ്ങ് ജെട്ടി മുതലായവ ആദ്യഘട്ടത്തിൽ ഇതിൻ്റെ ഭാഗമായി നിർമ്മിക്കും. ആഗസ്‌ത്‌ ആദ്യവാരം നിർമ്മാണ പ്രവർത്തികൾ ആരംഭിക്കാനാണ് ലക്ഷ്യമിടുന്നത്. വെള്ളിയാങ്കല്ലിലെ ജലവിഭവ വകുപ്പിന്റെ ഉടമസ്ഥതയിലുള്ള ഭൂമി പദ്ധതി നടത്തിപ്പിനായി പ്രത്യേക അനുമതി നേടിയാണ് ഈ ടൂറിസം പദ്ധതി യാഥാർത്ഥ്യമാക്കുന്നത്.

Post a Comment

Previous Post Next Post