സൗദിയില്‍ നിന്ന് അവധിക്ക് കഴിഞ്ഞ ദിവസം നാട്ടിലെത്തിയ മലയാളി യുവാവ് മരിച്ചു


 സൗദിയില്‍ നിന്ന് അവധിക്ക് കഴിഞ്ഞ ദിവസം നാട്ടിലെത്തിയ മലയാളി യുവാവ് മരിച്ചു.  ചങ്ങരംകുളം ആലംകോട് അട്ടേക്കുന്ന് കൊടിയില്‍ ഹമീദിെൻറ മകന്‍ ശിഹാബ് (43) ആണ് മരിച്ചത്.ഹൃദയാഘാതമാണ് മരണകാരണം. 


രാത്രി ഉറങ്ങാന്‍ കിടന്ന ശിഹാബിനെ പുലര്‍ച്ചെ എഴുന്നേല്‍ക്കാതെ വന്നതോടെ ചങ്ങരംകുളത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. ദീർഘകാലമായി സൗദിയില്‍ പ്രവാസിയായ ശിഹാബ് കഴിഞ്ഞദിവസമാണ് അവധിയില്‍ നാട്ടിലെത്തിയത്. മൃതദേഹം തിങ്കളാഴ്ച ഉച്ചക്ക് ശേഷം ആലംകോട് ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി.

Post a Comment

Previous Post Next Post