തൃത്താല ഉപജില്ലാ സുബ്രതോ മുഖർജി ഫുട്ബാൾ ടൂർണമെൻ്റ് നടന്നു. അണ്ടർ 17 വിഭാഗത്തിൽ ജി എച്ച് എസ് എസ് ചാലിശ്ശേരി ജേതാക്കളായി


 തൃത്താല ഉപജില്ലാ സുബ്രതോ മുഖർജി ഫുട്ബാൾ ടൂർണമെൻ്റ് നടന്നു. അണ്ടർ 17 വിഭാഗത്തിൽ ജി എച്ച് എസ് എസ് ചാലിശ്ശേരി ജേതാക്കളായി 


പെരിങ്ങോട് സ്കൂൾ മൈതാനത്ത് ഞായറാഴ്ച നടന്ന ഫൈനൽ മൽസരത്തിൽ എതിരില്ലാത്ത രണ്ട് ഗോളിന് ജിഎച്ച് എസ് എസ്

 കുമരനെല്ലൂരിലാണ് പരാജയപ്പെടുത്തിയത്. ആദ്യ മൽസരത്തിൽ ചാത്തന്നൂർ സ്കൂളിനെ 1-0 , സെമി ഫൈനലിൽ മുടവന്നൂർ 2-0 ഗോളുകൾക്ക് പരാജയപ്പെടുത്തി.


അണ്ടർ 15 ബോയ്സ് വിഭാഗത്തിൽ ജി.വി.എച്ച്.എസ്.എസ് വട്ടേനാട് ജേതാക്കളായി ജിഎച്ച്എസ് എസ് ചാത്തന്നൂർ രണ്ടാം സ്ഥാനം നേടി.


 എ. ഇ .ഒ.പ്രസാദ് , സംഘടന പ്രതിനിധി റഷീദ് , കായിക അദ്ധ്യാപകരായ രാധാകൃഷ്ണൻ, ത്യാഗരാജൻ, കൃഷ്ണദാസ്, കെ.പി. വാസുദേവൻ , സുരേഷ് , സ്കൂൾ പിടിഎ ഭാരവാഹികൾ എന്നിവർ സംസാരിച്ചു. സബ് ജില്ല സെക്രട്ടറി ജിതേഷ് നന്ദി യും പറഞ്ഞു

Post a Comment

Previous Post Next Post