വയനാട്ടില്‍ രണ്ടിടങ്ങളില്‍ ഉരുള്‍പൊട്ടി; ഒരു മരണം, നിരവധി പേ‍ര്‍ക്ക് പരിക്ക്, ഒട്ടേറെ വീടുകള്‍ ഒറ്റപ്പെട്ടു; രക്ഷാപ്രവര്‍ത്തനത്തിനിടെ മണ്ണി‍ടിച്ചില്‍

 

വയനാട്ടില്‍ രണ്ടിടങ്ങളില്‍ ഉരുള്‍പൊട്ടി; ഒരു മരണം, നിരവധി പേ‍ര്‍ക്ക് പരിക്ക്, ഒട്ടേറെ വീടുകള്‍ ഒറ്റപ്പെട്ടു; രക്ഷാപ്രവര്‍ത്തനത്തിനിടെ മണ്ണി‍ടിച്ചില്‍

ഒട്ടേറപ്പേർക്ക് പരിക്ക്. നിരവധി കുടുംബങ്ങള്‍ ഒറ്റപ്പെട്ടു. മിക്ക വീടുകളും വെള്ളത്തിനടിയിലാണ്. വൻ നാശനഷ്ടമെന്നാണ് സൂചന.


പുലർച്ചെ ഒരു മണിയോടെ മുണ്ടക്കൈ ടൗണിലാണ് ആദ്യം ഉരുള്‍പൊട്ടിയത്. ചൂരല്‍മല സ്കൂളിന് സമീപം നാല് മണിയോടെ വീണ്ടും ഉരുള്‍പൊട്ടി. ചൂരല്‍മല ടൗണിലെ പാലം തകർന്നു. അഗ്നിരക്ഷാസേനയും നാട്ടുകാരും രക്ഷാപ്രവർത്തനം ആരംഭിച്ചു. പിന്നാലെ എൻഡിആർഎഫ് സംഘമെത്തിയതോടെ രക്ഷാപ്രവർത്തനം ദ്രുതഗതിയില്‍ പുരോഗമിക്കുകയാണ്. ഇതിനിടയിലും ചൂരല്‍മല ടൗണില്‍ മണ്ണിടിഞ്ഞു. വലിയ ശബ്ദത്തോടെ‌യാണ് ഉരുള്‍പൊട്ടിയതെന്ന് നാട്ടുകാർ പറഞ്ഞു. രക്ഷാപ്രവർത്തകർ ഓടി രക്ഷപ്പെടുകയായിരുന്നു.പ്രദേശത്തേക്കുള്ള പാലം ഒലിച്ചുപോയതിനാല്‍ മുണ്ടക്കൈയിലേക്ക് രക്ഷാപ്രവർത്തകർക്ക് എത്താനാകുന്നില്ല. മണ്ണിടിഞ്ഞ് ചൂരല്‍‌മല-മുണ്ടക്കൈ റോഡ് ഒലിച്ചുപോയി. നിരവധി വാഹനങ്ങള്‍ ഒഴുകിപ്പോയതായും നിരവധി പേരെ കുറിച്ച്‌ വിവരമില്ലെന്നും നാട്ടുകാർ പറയുന്നു. മണ്ണിടിച്ചിലില്‍ നിന്ന് രക്ഷപ്പെട്ടവർ സഹായം അഭ്യർത്ഥിച്ച്‌ വാട്സ് ആപ്പ് വഴി അയച്ച സന്ദേശത്തിലൂടെയാണ് ദുരന്തവനിവരം പുറംലോകമറിയുന്നത്. പുത്തുമല ഉരുള്‍പൊട്ടലുണ്ടായ സ്ഥലത്തിനടുത്താണ് മുണ്ടക്കൈ.


വയനാട് മുണ്ടക്കൈ ചൂരല്‍ മലയില്‍ വൻ ഉരുള്‍പൊട്ടല്‍. രണ്ട് തവണ ഉരുള്‍പൊട്ടി. സംഭവസ്ഥലത്ത് നിന്നൊരു മൃതദേഹം കണ്ടെടുത്തിട്ടുണ്ട്.

Post a Comment

Previous Post Next Post