ചാലിശേരിയിൽ കായിക രംഗത്ത് മുന്നേറുന്ന ജി സി സി ആർട്സ് ആൻ്റ് സ്പോർട്ട്സ് ക്ലബ്ബിലെ ആദ്യകാല ഫുട്ബോൾ കളിക്കാർ ഞായറാഴ്ച വീണ്ടും തുകൽ പന്ത് കൊണ്ട് ഇന്ദ്രജാലം തീർക്കാൻ ഒന്നിക്കുന്നു.
ഞായറാഴ്ച വൈകീട്ട് 7.30 ന് കോഴിക്കര ജാവ ടർഫിലാണ് മൽസരം സംഘടിപ്പിച്ചിട്ടുള്ളത്
ചാലിശേരി ഹൈസ്കൂൾ മൈതാനത്ത് കാൽപന്ത് കളിയുടെ ആദ്യ പാഠങ്ങൾ പഠിച്ച് ജിസിസി യുടെ പേരും പെരുമയും നിലനിർത്തി ജോലി നേടി പോയവരാണ് ഓർമ്മയുടെ മൈതാനത്ത് തിരികെയെത്തുന്നത്.
കേരളത്തിൻ്റെ വിവിധ ജില്ലകളിലും , മറ്റു സംസ്ഥാനത്തുള്ളവരും , പ്രവാസികളുമായ ക്ലബ്ബിൻ്റെ ആവേശവും , സുവർണ്ണ നിരയുടെ താരങ്ങളും വല കുലുക്കുവാൻ നാളെ കളത്തിലിറങ്ങും.
പരിപാടികൾക്ക് പ്രസിഡൻ്റ് റോബർട്ട് തമ്പി , സെക്രട്ടറി എ എം ഇക്ബാൽ , ട്രഷറർ ടി.എം. ബഷീർ എന്നിവരുടെ നേതൃത്വത്തിലുള്ള കമ്മിറ്റി നേതൃത്വം നൽകും
Tags:
CHALISSERY



