കുന്നംകുളം ലയൺസ് ക്ലബ്ബ് ഭാരവാഹികൾ ചുമതലയേറ്റു.
കുന്നംകുളം :- ലയൺസ് ക്ലബ്ബ് പുതിയ വർഷത്തെ ഭാരവാഹികളായി പ്രസിഡൻ്റ്- അപ്പുമോൻ സി കെ , സെക്രട്ടറി - സുജിക്സ് അലക്സ് കെ, ട്രഷറർ - ജോസ് വി വി* എന്നിവർ ചുമതലയേറ്റു. മുൻ ഡിസ്ട്രിക്റ്റ് ഗവർണറും മുൻ മൾട്ടിപ്പിൾ ഡിസ്ട്രിക്റ്റ് ചെയർമാനുമായിരുന്ന സാജു ആൻ്റണി പാത്താടൻ ഇൻസ്റ്റാളേഷൻ ചടങ്ങ് ഉദ്ഘാടനം ചെയ്തു .അംഗങ്ങളുടെ മക്കൾക്കുള്ള വിദ്യാഭ്യാസ പുരസ്ക്കാര വിതരണവും ഇതോടൊപ്പം നടത്തി.
ക്ലബ്ബിൻ്റെ സേവന പദ്ധതികളുടെ ഭാഗമായി, 10 ലോട്ടറി വിൽപ്പനക്കാർക്ക് ലോട്ടറി കച്ചവടത്തിന് സൗകര്യപ്രദമായ വലിയ കുടകൾ സൗജന്യമായി വിതരണം ചെയ്തു.മുൻ പ്രസിഡൻറ് ഗിൽബർട്ട് എസ് പാറമേൽ അദ്ധ്യക്ഷനായ ചടങ്ങിൽ മുൻ ഡിസ്ട്രിക്റ്റ് ഗവർണർമാരായ ഡോ ലൂയീസ് റ്റി ആർ ,ജോസഫ് ജോൺ സി, റീജ്യൻ ചെയർമാൻ ജ്യോതിസ് സുരേന്ദ്രൻ ,ഷൈജൻ സി ജോബ്, ജിജിജോർജ്ജ്, ജിനിഷ് തെക്കേക്കര, എം ബിജുബാൽ, ഡെന്നി വി കെ എന്നിവർ സംസാരിച്ചു.



