കണ്‍സഷനെ ചൊല്ലി തര്‍ക്കം; വിദ്യാര്‍ത്ഥിനിയുടെ ഫോട്ടോ മൊബൈല്‍ഫോണില്‍പകര്‍ത്തുകയും അസഭ്യം വിളിക്കുകയും ചെയ്ത കണ്ടക്ടര്‍ അറസ്റ്റില്‍:
കണ്‍സഷനെ ചൊല്ലി വിദ്യാര്‍ഥിനിയുമായി തര്‍ക്കിക്കുകയും വിദ്യാര്‍ത്ഥിനിക്ക് നേരെ അസഭ്യ വര്‍ഷം നടത്തുകയും മൊബൈല്‍ ഫോണില്‍ വിദ്യാര്‍ത്ഥിനിയുടെ ഫോട്ടോ പകര്‍ത്താന്‍ ശ്രമിക്കുകയും ചെയ്‌തെന്ന പരാതിയില്‍ ബസ് കണ്ടക്ടറെ കുന്നംകുളം പോലീസ് അറസ്റ്റ് ചെയ്തു.
കുന്നംകുളം തൃശ്ശൂര്‍ റൂട്ടില്‍ സര്‍വീസ് നടത്തുന്ന സ്വകാര്യ ബസ്സിലെ കണ്ടക്ടര്‍ പേരാമംഗലം സ്വദേശി 37 വയസ്സുള്ള സജീഷിനെയാണ് കുന്നംകുളം സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ യു.കെ ഷാജഹാന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്. വ്യാഴാഴ്ച വൈകിട്ട് മൂന്നരയോടെയായിരുന്നു സംഭവം. തൃശ്ശൂരില്‍ നിന്ന് കുന്നംകുളത്തേക്ക് വരികയായിരുന്ന വിദ്യാര്‍ത്ഥിനിയുടെ കണ്‍സഷന്‍ കാര്‍ഡ് വാങ്ങി പരിശോധിക്കുകയും കണ്‍സഷന്‍ കാര്‍ഡിന്റെ ഫോട്ടോ പകര്‍ത്തി കണ്‍സഷന്‍ നല്‍കാന്‍ വിസമ്മതിക്കുകയുംകണ്‍സെഷന്‍ ആവശ്യപ്പെട്ട പെണ്‍കുട്ടിക്ക് നേരെ അസഭ്യവര്‍ഷം നടത്തുകയും തുടര്‍ന്ന് കുന്നംകുളം സ്റ്റാന്‍ഡില്‍ എത്തിയ പെണ്‍കുട്ടിക്ക് നേരെ വീണ്ടും മോശമായ രീതിയില്‍ ആംഗ്യം കാണിക്കുകയും മൊബൈലില്‍ ഫോട്ടോ പകര്‍ത്താന്‍ ശ്രമിക്കുകയും ചെയ്‌തെന്ന പെണ്‍കുട്ടിയുടെ പരാതിയിലാണ് ബസ് കണ്ടക്ടറെ പോലീസ് അറസ്റ്റ് ചെയ്തത്. ഇയാളെ പിന്നീട് ജാമ്യത്തില്‍ വിട്ടു.



