മൂന്നര ദിവസത്തെ തിരച്ചിലിനൊടുവിൽ ശനിയാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ടരയോടെ ഇറിഗേഷൻ ബണ്ട് റോഡിനോട് ചേർന്ന നീരോലിത്തോട് പരിസരത്തു നിന്നാണ് മൃതദേഹം കണ്ടെത്തിയത്.
ഇരിങ്ങാലക്കുട കൊരുമ്പിശ്ശേരി വലിയവീട്ടിൽ പരേതനായ വേണുവിൻ്റെ മകൻ ഹരികൃഷ്ണൻ (21) ആണ് മരിച്ചത്.
കരുവന്നൂർ പാലത്തിൽ നിന്ന് ബുധനാഴ്ച്ച രാത്രി പത്തു മണിയോടെയാണ് യുവാവ് പുഴയിലേക്ക് ചാടിയത്.
ചാടുന്നതിനു മുമ്പ് ഹരികൃഷ്ണൻ കൂട്ടുകാർക്ക് സന്ദേശം അയച്ചിരുന്നതായി പറയുന്നു.
മഴക്കാലമായതിനാൽ പുഴയിൽ നല്ല അടിയൊഴുക്കാണ്. ഇത് രക്ഷാപ്രവർത്തനത്തെ പ്രതികൂലമായി ബാധിച്ചു.
മൃതദേഹം താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.
രമാഭായ് ആണ് അമ്മ.
സഹോദരൻ : ഉണ്ണികൃഷ്ണൻ
Tags:
OBITUARY


