കുന്നംകുളം നഗരസഭയില്‍ 2023 – 24 ജനകീയാസൂത്രണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി തിരഞ്ഞെടുക്കപ്പെട്ട ഭിന്നശേഷിക്കാര്‍ക്കുള്ള ഉപകരണങ്ങളുടെ വിതരണം, സ്വച്ഛ് സാര്‍വേക്ഷന്റെ ഭാഗമായി തിരഞ്ഞെടുത്ത സ്ഥാപനങ്ങള്‍ക്കുള്ള സ്വച്ഛ് അവാര്‍ഡ് വിതരണം എന്നിവ ടൌണ്‍ഹാളില്‍ കെ. രാധാകൃഷ്ണന്‍ എം പി നിര്‍വ്വഹിച്ചു. ചെയര്‍പേഴ്സണ്‍ സീത രവീന്ദ്രന്‍ അധ്യക്ഷത വഹിച്ചു.
സ്വച്ഛ് സർവേക്ഷന്റെ ഭാഗമായി നഗരസഭയിൽ മികവുറ്റ രീതിയിൽ ശുചിത്വ - മാലിന്യ സംസ്ക്കരണ മേഖലയിൽ മികവുതെളിയിച്ച വാർഡുകൾ, സ്കൂളുകള്‍,സ്ഥാപനങ്ങൾ, ഹോട്ടലുകൾ, വ്യക്തികൾ എന്നിവർക്കാണ് സ്വച്ഛ് അവാർഡ് നല്‍കിയത്. ഭിന്നശേഷി വിഭാഗത്തില്‍ കേള്‍വി സഹായ ഉപകരണം 20 പേര്‍ക്കും ഇലക്ട്രോണിക് വീല്‍ ചെയര്‍, മെഡിക്കല്‍ ബെഡ്, സി.പി ചെയര്‍, വൈറ്റ് കെയിന്‍, എല്‍ബോ ക്രച്ചസ്, എം ആര്‍ കിറ്റ്, ട്രൈപോഡ് സ്റ്റിക്ക്, ഫോള്‍ഡിങ് വാക്കര്‍, പസ്സില്‍ സെറ്റ്, പിഡിയാട്രിക് റോളേറ്റര്‍, എ എഫ് ഒ ഷൂസ്, അഡക്ടര്‍ സെപറേറ്റര്‍, ട്വിസ്റ്റര്‍, ഇലക്ട്രോണിക് വീല്‍ ചെയര്‍, നിയോ ഫ്ലൈ വിത്ത് നിയോ ബോള്‍ട്ട് വീല്‍ ചെയര്‍, ആര്‍ ജി ഒ, കാല്‍മുട്ട് പ്രൊട്ടക്ടര്‍, മറ്റ് ഉപകരണങ്ങള്‍ അടക്കം 25 പേര്‍ക്കും വിതരണം ചെയ്തു. 6,40,830 രൂപയാണ് ഇതിനായി വിനിയോഗിച്ചത്.
വൈസ് ചെയര്‍പേഴ്സണ്‍ സൌമ്യ അനിലന്‍, സ്ഥിരം സമിതി അധ്യക്ഷന്മാരായ പി എം സുരേഷ്, സജിനി പ്രേമന്‍, ടി സോമശേഖരന്‍, പ്രിയ സജീഷ്, എ എസ് സുജീഷ്, മിനി മോന്‍സി, സെക്രട്ടറി കെ.ബി വിശ്വനാഥന്‍, സിസിഎം ആറ്റ്ലി പി ജോണ്‍, ഐസിഡിഎസ് സൂപ്പര്‍വൈസര്‍ സിനു അബാല്‍
തുടങ്ങിയവര്‍ പങ്കെടുത്തു.

Tags:
KUNNAMKULAM