തൃത്താല ഗവണ്മെന്റ് കോളേജിന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ പേര് നൽകണം


 തൃത്താല ഗവണ്മെന്റ് കോളേജിന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ പേര് നൽകണം


പട്ടാമ്പി: മുൻ മുഖ്യമന്ത്രിയും, കോൺഗ്രസ്‌ സമുന്നത നേതാവുമായ 

ഉമ്മൻ ചാണ്ടിയുടെ ശ്രമഫലമായി യാഥാർത്ഥ്യമായ തൃത്താല ഗവണ്മെൻ്റ് കോളേജിന് അദേഹത്തിന്റെ പേര് നൽകണം എന്ന് ഉമ്മൻ ചാണ്ടി ഫൗണ്ടേഷൻ തൃത്താലയിൽ ചേർന്ന ജനറൽ ബോഡി യോഗത്തിൽ ആവശ്യപ്പെട്ടു.



ഫൗണ്ടേഷൻ ചെയർമാൻ പി എം അസീസിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം മുതിർന്ന നേതാവ് കെ വി മരക്കാർ ഉദ്ഘാടനം ചെയ്തു.

പട്ടിത്തറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. ബാലൻ, പി എ വാഹിദ്, വി ആബ്ദുള്ള കുട്ടി, പി അബ്ദുള്ള മാസ്റ്റർ, ഒ കെ ഫാറൂഖ്, ഒ പി ഉണ്ണിമേനോൻ, സി കെ നാരായണൻ നമ്പുതിരി, എം ടി ഗീത, സലീം കൂടല്ലൂർ, ഹബീബ് കോട്ടയിൽ എന്നിവർ സംസാരിച്ചു.

Post a Comment

Previous Post Next Post