എംടിഎം ടാബ്ലോയിഡ് പ്രകാശനം ചെയ്തു


 എംടിഎം ടാബ്ലോയിഡ് പ്രകാശനം ചെയ്തു 


വെളിയങ്കോട്: എംടിഎം കോളേജിൻ്റെ ഈ വർഷത്തെ ബിരുദ ദാനത്തിനോടനുബധിച്ച് ലൈബ്രറി ഒരുക്കിയ MTM ടാബ്ലോയിഡ് കോൺവൊക്കേഷൻ സപ്ലിമെന്റ് പ്രിൻസിപ്പൽ ജോൺ ജോസഫ് പ്രകാശനം ചെയ്തു. മികച്ച നിലവാരത്തോടെയാണ് ഈ പത്രം ഒരുക്കിയിരിക്കുന്നത് എന്നും ഇത്തരം രീതികൾ മീഡിയ രംഗത്ത് പ്രവർത്തിക്കാൻ ആഗ്രഹിക്കുന്നവർക്ക് ഏറെ പ്രചോദനമാകുമെന്നും അദ്ദേഹം പറഞ്ഞു. വൈസ് പ്രിൻസിപ്പൽ രാജേന്ദ്രകുമാർ ലൈബ്രേറിയൻ ഫൈസൽ ബാവ, എൻ എസ് എസ് പ്രോഗ്രാം ഓഫീസർ ആഷിക് എൻപി, റാഹില, ഫൈസ എന്നിവർ സന്നിഹിതരായിരുന്നു. 'എംടിഎം ഗ്രാഡിസ്റ്റ 2024'യിലെ മുഖ്യാതിഥി ജോയ് മാത്യു എംടിഎം ട്രസ്റ്റ് ചെയർമാൻ ഡോ:വികെ അബ്ദുൽ അസീസ്, വെളിയങ്കോട് പഞ്ചായത്ത് പ്രസിഡന്റ് ഷംസു കല്ലാട്ടേൽ എന്നിവർ ടാബ്ലോയിഡ് വായിച്ച് അഭിപ്രായങ്ങൾ രേഖപ്പെടുത്തി. ടാബ്ലോയിഡ് രൂപകൽപന ചെയ്ത് ലൈബ്രേറിയൻ ഫൈസൽ ബാവയെ പ്രിൻസിപ്പൽ ജോൺ ജോസഫ് പൊന്നാട അണിയിച്ചു. ടാബ്ലോ യിഡിൻ്റെ പ്രവർത്തനത്തിനായി സഹായിച്ച ബി എ ഇംഗ്ലിഷ് അവസാന വർഷ വിദ്യാർത്ഥിനികളായ ഗൈസ, റിംഷാന എന്നിവരെ പ്രത്യേകം അഭിനന്ദിച്ചു.



Post a Comment

Previous Post Next Post