കോഴിക്കോട്-കണ്ണൂർ റൂട്ടിലെ സർവീസ് ബഹിഷ്കരിക്കാൻ ബസ് തൊഴിലാളികൾ
കോഴിക്കോട് കണ്ണൂർ , കോഴിക്കോട് വടകര റൂട്ടിലെ സർവീസ് തിങ്കളാഴ്ച മുതൽ ബഹിഷ്കരിക്കാൻ ഒരുവിഭാഗം സ്വകാര്യ ബസ് തൊഴിലാളികൾ.
ഈ റൂട്ടിൽ സർവീസ് നടത്തുന്ന ഒരുവിഭാഗം തൊഴിലാളികളാണ് സർവീസ് ബഹിഷ്കരിക്കാൻ തീരുമാനിച്ചത്.
ദേശീയപാത വികസന പ്രവൃത്തി കാരണം റോഡിൽ വെള്ളക്കെട്ടും ചെളിയും ആയതിനാൽ ബസ് ഓടിക്കാൻ കഴിയാത്ത സാഹചര്യം നിലനിൽക്കുന്നതിനാലാണ് സർവീസ് ബഹിഷ്കരിക്കാൻ തീരുമാനിച്ചത്.
മണിക്കൂറുകളോളം ഗതാഗത തടസം ഉണ്ടാകുന്നതിനാൽ കൃത്യ സമയത്ത് സർവീസ് നടത്താൻ കഴിയുന്നില്ലെന്നും തൊഴിലാളികൾ പറയുന്നു.


