പുരോഗമന കലാസാഹിത്യ സംഘം
കവി അരങ്ങ് സംഘടിപ്പിക്കുന്നു
പുരോഗമന കലാസാഹിത്യ സംഘം തൃത്താല മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കൂറ്റനാട് വട്ടേനാട് ജി.എൽ .പി.സ്ക്കൂളിൽ ആഗസ്ത് 3 ന് ഉച്ചക്ക് ശേഷം 2 മണി മുതൽ കവി അരങ്ങ് സംഘടിപ്പിക്കുന്നു. തൃത്താല ബ്ലോക്ക് പരിധിയിലെ എഴുത്തുകാർക്കും, എഴുതി തുടങ്ങുന്ന പുതിിയ എഴുത്തുകാർക്കും, കവിത അവതരിപ്പിക്കാൻ ആഗ്രഹിക്കുന്ന വിദ്യാർഥികൾ, സാധാരണക്കാർ തുടങ്ങി കവിതയെ സ്നേഹിക്കുന്ന ഏത് മേഖലയിലുള്ളവർക്കും കവിയരങ്ങിൽ പങ്കെടുത്ത് കവിതകൾ അവതരിപ്പിക്കാമെന്ന് സംഘാടകർ അറിയിച്ചു.
കവിതകൾ പരമാവധി 5 മിനിറ്റ് ദൈർഘ്യമുള്ളതാകണം. പ്രാദേശിക സാഹിത്യകാരന്മാർ, കവികൾ, സാംസ്കാരിക പ്രവർത്തകർ ആസ്വാദകർ എന്നിവർ ചടങ്ങിലുണ്ടാകും. പ്രവാസിയും സാംസ്കാരിക പ്രവർത്തകനും ചിത്രകാരനുമായ
ടി.എ ലക്ഷ്മണൻ തൃത്താലയുടെ കടലാസു പൂക്കൾ എന്ന പുതിയ കവിതാ സമാഹാരത്തിൻ്റെ അവതരണവും വേദിയിൽ നടക്കും. ബാലസാഹിത്യകാരൻ രാമകൃഷ്ണൻ കുമരനല്ലൂർ ചടങ്ങിൽ അതിഥിയായെത്തുമെന്നും പു.കാ.സ തൃത്താല മേഖലാ സെക്രട്ടറി കെ. ജനാർദ്ദനൻ അറിയിച്ചു.


