തൃത്താല ബ്ലോക്ക് പഞ്ചായത്ത് വിജയോത്സവം സംഘടിപ്പിച്ചു.


 തൃത്താല ബ്ലോക്ക് പഞ്ചായത്ത് വിജയോത്സവം സംഘടിപ്പിച്ചു.



തൃത്താല ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ മുഴുവൻ വിദ്യാലയങ്ങളിൽ നിന്നും എൽ എസ് എസ് , യു എസ് എസ്  

 പരീക്ഷയിൽ മികച്ച വിജയം നേടിയ മുഴുവൻ വിദ്യാർത്ഥികളേയും നിളയുടെ ഒഴുക്കിൽപ്പെട്ട രണ്ട് പേരുടെ ജീവൻ രക്ഷിച്ച മുബാറക്കിനേയും ബ്ലോക്ക് പഞ്ചായത്ത് നേതൃത്വത്തിൽ അനുമോദിച്ചു.

ബ്ലോക്ക് പഞ്ചായത്ത് ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി പ്രസിഡൻ്റ് അഡ്വ.വി.പി റജീന ഉദ്ഘാടനം ചെയ്തു.വൈസ് പ്രസിഡൻ്റ് പി.ആർ കുഞ്ഞുണ്ണി അധ്യക്ഷനായി. ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ കൃഷ്ണ കുമാർ മാഷ്. പ്രിയ പി.വി, ഷെറീന ടീച്ചർ, എം മുഹമ്മദ്, എ ഇ ഒ പ്രസാദ് മാഷ്, അധ്യാപകരുടെ പ്രതിനിധികളായ ബാലകൃഷ്ണൻ മാഷ്, ഹരികുമാർ മാഷ്, ഷാജു മാഷ്, തമ്പി കൊള്ളന്നൂർ, എച്ച്.സി ധർമ്മദാസ് എന്നിവർ സംസാരിച്ചു...

Post a Comment

Previous Post Next Post