ചാലിശ്ശേരി പടിഞ്ഞാറെ പട്ടിശ്ശേരി ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിലെ പ്രതിഷ്ഠാദിനാഘോഷം വെള്ളിയാഴ്ച നടക്കും.


 ചാലിശ്ശേരി പടിഞ്ഞാറെ പട്ടിശ്ശേരി ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിലെ പ്രതിഷ്ഠാദിനാഘോഷം വെള്ളിയാഴ്ച നടക്കും.



ചാലിശ്ശേരി പടിഞ്ഞാറെ പട്ടിശ്ശേരി ശ്രീ മഹാവിഷ്ണുക്ഷേത്രത്തിലെ പ്രതിഷ്ഠാദിന മഹോത്സവം വെള്ളിയാഴ്ച നടക്കും.

രാവിലെ ഗണപതിഹോമം, വിശേഷാൽ പൂജകൾ, നാരായണീയ പാരായണം,വൈകിട്ട് ഭക്തിപ്രഭാഷണം, ദീപാരാധന,പട്ടിശ്ശേരി കൃഷ്ണകൃപ കൈകൊട്ടിക്കളി സംഘം അവതരിപ്പിക്കുന്ന കൈകൊട്ടിക്കളി എന്നിവയും ഉണ്ടായിരിക്കും.

പൂജാദി കർമ്മങ്ങൾക്ക് ക്ഷേത്രം തന്ത്രി പാലക്കാട്ടിരി മന ബ്രഹ്മശ്രീ നാരായണൻ നമ്പൂതിരി മുഖ്യകാർമികത്വം വഹിക്കും.

 പ്രതിഷ്ഠാദിനത്തോടനുബന്ധിച്ച് രാവിലെ പ്രഭാത ഭക്ഷണവും ഉച്ചയ്ക്ക് പ്രസാദ ഊട്ടും ഉണ്ടായിരിക്കുന്നതാണ് എന്ന് പട്ടിശേരി ദേവസ്വം കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു.

Post a Comment

Previous Post Next Post