കവലകളിൽ മാലിന്യം വലിച്ചെറിഞ്ഞാൽ ഇനി കുട്ടികൾ ചോദിക്കും.


 കവലകളിൽ മാലിന്യം വലിച്ചെറിഞ്ഞാൽ ഇനി കുട്ടികൾ ചോദിക്കും.


ആഗസ്റ്റ് 3 മുതൽ ശുചിത്വ തൃത്താല കാമ്പൈൻ തുടങ്ങുകയാണ്. അന്ന് നിയോജക മണ്ഡലത്തിലെ 12 കവലകൾ കുട്ടികളും, സന്നദ്ധ സംഘങ്ങളും , ക്ലബ്ബും, യുവജന സംഘടനകളും ചേർന്ന് ശുചിയാക്കും. കടകളുടെ മുന്നിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ വെയ്സ്റ്റ് ബിന്നുകൾ സ്ഥാപിക്കും. മാലിന്യം വലിച്ചെറിയരുതേ എന്ന് ബോർഡ് സ്ഥാപിക്കും. എന്നിട്ടും നാം ആ കവലയിൽ മാലിന്യം തള്ളിയാൽ നാളത്തെ തലമുറ നിങ്ങളോടു ചോദിക്കും. ഞങ്ങൾ കാണിക്കുന്നത് കണ്ടിട്ടും നിങ്ങൾക്ക് അത് മനസ്സിലായില്ലെ എന്ന്.

ആഗസ്റ്റ് 3 ന് ബഹു തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി കുട്ടികളുടെ ഈ ശുചീകരണ യജ്ഞം ഉദ്ഘാടനം ചെയ്യും. കോളേജുകളിലേയും വിദ്യാലയങ്ങളിലേയും വിവിധ സന്നദ്ധ സംഘങ്ങൾ അധ്യാപകരോടൊപ്പം വന്ന് ശുചീകരണ പ്രവർത്തനം നടത്തും. വലിച്ചെറിയുന്നവർക്ക് കനത്ത പിഴ ചുമത്തുമെന്ന് മന്ത്രി അറിയിച്ചു. പോലീസിനും, സർക്കാർ വകുപ്പുകൾക്കും ഇത് തടയാനുള്ള അധികാരം നൽകിയതായും കോടതിയും കർശന നടപടി സ്വീകരിക്കാൻ ആവശ്യപ്പട്ടതായും മന്ത്രി പറഞ്ഞു. ആമയിഴഞ്ചാൻ തോട്ടിലെ ദുരന്തത്തിൻ്റെ സാഹചര്യത്തിൽ സർവ്വകക്ഷി യോഗം ഇക്കാര്യത്തിൽ പൂർണ പിന്തുണ നൽകിയതായും മന്ത്രി അറിയിച്ചു.

യോഗത്തിൽ ബ്ലോക്ക് പ്രസിഡൻ്റ് വി.പി. റജീന, ജില്ലാ പഞ്ചായത്ത് അംഗം ഷാനിബ ടീച്ചർ,പഞ്ചായത്ത് പ്രസിഡൻ്റുമാരായ വി.വി.ബാലചന്ദ്രൻ, ഷറഫുദ്ദീൻ കളത്തിൽ, ജയ, സുഹറ എന്നിവരുംഹരിതകേരള മിഷൻ കോ - ഓർഡിനേറ്റർ സൈതലവി, ഉപജില്ലാ ഓഫീസർ പ്രസാദ്, പോലീസ് ഓഫീസർ മാർ , വിവിധ വകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു

Post a Comment

Previous Post Next Post