വനിതാ ശിശു വികസന വകുപ്പിന് കീഴില്‍ മിഷന്‍ വാത്സല്യപദ്ധതിയുടെ ഭാഗമായി പ്രവര്‍ത്തിക്കുന്ന പാലക്കാട് ജില്ലാ ശിശു സംരക്ഷണ യൂണിറ്റിലെ ലീഗല്‍ കം പ്രൊബേഷന്‍ ഓഫീസര്‍ ഒഴിവിലേക്ക് കരാര്‍ നിയമനം നടത്തുന്നതായി ജില്ലാ ശിശു സംരക്ഷണ ഓഫീസര്‍ അറിയിച്ചു. കുട്ടികളുടെ മേഖലയില്‍ അര്‍പ്പണമനോഭാവത്തോടെ പ്രവര്‍ത്തിക്കാന്‍ താല്പര്യമുള്ളവര്‍ക്ക് അപേക്ഷിക്കാം. അംഗീകൃത യൂണിവേഴ്‌സിറ്റിയില്‍ നിന്ന് എല്‍.എല്‍.ബി, വനിത-ശിശു സംരക്ഷണാവകാശ മേഖലയില്‍ സര്‍ക്കാര്‍/എന്‍.ജി.ഒ/ നിയമപരമായൊ കുറഞ്ഞത് രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയം എന്നിവ യോഗ്യതയായി പരിഗണിക്കും. വനിത-ശിശു സംരക്ഷണാവകാശ പ്രശ്‌നങ്ങള്‍ സംബന്ധിച്ച മികച്ച ധാരണയുണ്ടായിരിക്കണം. 28100/- ആണ് ഹോണറേറിയം.
് യോഗ്യരായവര്‍ ഫോട്ടോ പതിച്ച ബയോഡേറ്റ, യോഗ്യത, പ്രവര്‍ത്തിപരിചയം, വയസ്സ് എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ സഹിതം ഓഗസ്റ്റ് 30നകം ജില്ലാ ശിശു സംരക്ഷണ ഓഫീസര്‍, ജില്ലാ ശിശു സംരക്ഷണ യൂണിറ്റ്, മുന്‍സിപ്പല്‍ കോംപ്ലക്‌സ് , റോബിന്‍സണ്‍ റോഡ് പാലക്കാട് -678001 എന്ന വിലാസത്തില്‍ തപാല്‍ മുഖേന ലഭ്യമാക്കണം. പ്രായം 2024 ഓഗസ്റ്റ് ഒന്നിന് 40 കവിയരുത്. നിബന്ധനകള്‍ പാലിക്കാത്ത അപേക്ഷകള്‍ അറിയിപ്പ് കൂടാതെ നിരസിക്കുന്നതാണ്.കൂടുതല്‍ വിവരങ്ങള്‍ ജില്ല ശിശു സംരക്ഷണ ഓഫീസില്‍ ലഭിക്കും. ഫോണ്‍:0491-2531098, 8281899468


