പെരുമ്പിലാവ് ആൽത്തറ ആലിതെ സ്വദേശി താവളത്തിൽ ഫൈസൽ ( 36 ) ആണ് കുന്നംകുളം പോലീസിന്റെ പിടിയായത്. ഒളിവിൽ കഴിയുന്ന കൂട്ടു പ്രതിക്കായുള്ള അന്വേഷണം പോലീസ് ഊർജിതമാക്കി.
കോഴിക്കോട് നിന്നു തൃശൂരിലേക്ക് പോകുകയായിരുന്ന ബായി ബസിനു നേരേയാണ് ബൈക്കിൽ എത്തിയ സംഘം ഹെൽമെറ്റ് കൊണ്ട് ഗ്ലാസിലേക്കെറിഞ്ഞത്. അക്രമി സംഘം ഉടൻ ബൈക്കിൽ അതിവേഗത്തിൽ രക്ഷപ്പെട്ടു. ബസിൽ നിറയെ യാത്രക്കാരുണ്ടായിരുന്നു.
ബസിനു മുന്നിലെ സീറ്റിൽ ഇരുന്ന് യാത്ര ചെയ്തിരുന്ന കൂറ്റനാട് തെക്കത്തു വളപ്പിൽ അബൂബക്കറിന്റെ മകൾ റസ് ല (18), മരത്തം കോട് കോലാടിയിൽ പ്രതീഷിന്റെ ഭാര്യ അശ്വതി (38) എന്നിവരെ പരുക്കുകളോടെ അൻസാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഇന്നലെ വൈകിട്ട് നാലോടെയായിരുന്നു സംഭവം. പരിസര പ്രദേശങ്ങളിലെ സി.സി.ടി.വി ദൃശ്യങ്ങൾ ശേഖരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികളിൽ ഒരാൾ പിടിയിലായത്.


