കുന്നംകുളം താലൂക്ക് ആസ്ഥാനമന്ദിരം കെട്ടിട നിര്‍മ്മാണം ആരംഭിച്ചു

 

കുന്നംകുളം താലൂക്ക് ആസ്ഥാനമന്ദിരം കെട്ടിട നിര്‍മ്മാണം കുറുക്കന്‍പാറ താഞ്ചന്‍കുന്നില്‍ ആരംഭിച്ചു. 22 കോടി രൂപ അടങ്കലില്‍ നിര്‍മ്മിക്കുന്ന കെട്ടിടത്തിന്റെ ഫൂട്ടേജ് കോണ്‍ക്രീറ്റിംഗ് പ്രവൃത്തികളാണ് നടന്നുവരുന്നത്. കോണ്‍ക്രീറ്റിംഗ് പ്രവൃത്തികള്‍ എംഎല്‍എ എ.സി മൊയ്തീന്‍ സന്ദര്‍ശിച്ച് വിലയിരുത്തി. വാര്‍ഡ് കൗണ്‍സിലര്‍ എ.എസ് സനല്‍, പൊതുമരാമത്ത് കെട്ടിടവിഭാഗം അസി.എഞ്ചിനീയര്‍ കെ.വി ആശ, ഓവര്‍സിയര്‍മാര്‍, കരാര്‍ കമ്പനി പ്രതിനിധികള്‍ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.

Post a Comment

Previous Post Next Post