എടപ്പാൾ:വയനാട്ടിൽ ഉരുൾപൊട്ടലിൽ വീട് നഷ്ടപ്പെട്ടവർക്ക് ഡിവൈഎഫ്ഐ നിർമ്മിച്ച് നൽകുന്ന വീടുകളുടെ നിർമ്മാണ ചെലവിലേക്ക് ഡി വൈ എഫ് ഐ എടപ്പാൾ ചുങ്കം മേഖല കമ്മറ്റി സംഘടിപ്പിക്കുന്ന ഫിഷ് ചലഞ്ച് മാണൂരിൽ വെച്ച് നടന്നു.
വിതരണോദ്ഘടനം ഡി വൈ എഫ് ഐ എടപ്പാൾ ബ്ലോക്ക് വൈസ് പ്രസിഡന്റ് അജിത് കാലഞ്ചാടി
നിർവഹിച്ചു.
ചടങ്ങിൽ എടപ്പാൾ ചുങ്കം മേഖല സെക്രട്ടറി ജിഷ്ണു ദാസ്, പ്രസിഡന്റ് ശ്യാം ശങ്കർ, ട്രഷറർ മുരളി കൃഷ്ണൻ,ഷാജഹാൻ കരിമ്പനക്കുന്ന്, അഡ്വ:അഭിനന്ദ്, പ്രദീപ് മാണൂർ, ഷിബിൻ ,ജഹാംഗീർ, ഷാഫി മാണൂർ എന്നിവർ നേതൃത്വം നൽകി.


