ഗതാഗതം നിരോധിച്ചു

 ഗതാഗതം നിരോധിച്ചു


 വി.കെ കടവ് തൃത്താല കുമ്പിടി റോഡിലെ കൂമന്തോട് പാലത്തിന് സമീപമുള്ള റോഡിന് ബലക്ഷയം സംഭവിക്കാന്‍ സാധ്യതയുള്ളതിനാല്‍ ഇതുവഴിയുള്ള ബസ്സുകള്‍ ഒഴികെയുള്ള ഭാരവാഹനങ്ങളുടെ ഗതാഗതം ഓഗസ്റ്റ് 15 വരെ പൂര്‍ണ്ണമായും നിരോധിച്ചതായി കെ.ആര്‍.എപ്.ബി - പി.എം.യു ഡിവിഷന്‍ എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു. തൃത്താല ഭാഗത്ത് നിന്ന് കുമ്പിടി ഭാഗത്തേക്ക് പോകുന്ന ഭാരവാഹനങ്ങള്‍ തൃത്താല കുമ്പിടി തിരിവ് ജങ്ഷനില്‍ നിന്ന് എടപ്പാള്‍ ദിശയില്‍ പോകുകയും, നീലിയാട് സെന്ററില്‍ നിന്ന് വലതുതിരിഞ്ഞ് കുമ്പിടിയില്‍ എത്തേണ്ടതുമാണ്. കുമ്പിടിയില്‍ നിന്ന് തൃത്താല ഭാഗത്തേക്ക് പോകുന്ന ഭാരവാഹനങ്ങളും ഇതേ പാതയിലൂടെ തന്നെ പോകേണ്ടതാണ്.

Post a Comment

Previous Post Next Post