''അൻപോടെ തൃത്താല' ലോഗോ പ്രകാശനം നടത്തി.
ജനകീയ ജീവകാരുണ്യ പ്രസ്ഥാനത്തിന് തൃത്താലയിൽ തുടക്കം കുറിക്കുന്നു അൻപോടെ തൃത്താല പദ്ധതിയുടെ ലോഗോ പ്രകാശനം മലയാളത്തിന്റെ മഹാനടൻ മമ്മൂട്ടി നിർവ്വഹിച്ചു
കഴിഞ്ഞ മൂന്ന് വർഷക്കാലത്തിനുള്ളിൽ ഏകദേശം 2500 ലധികം ആളുകളാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നുള്ള ചികിത്സ ധന സഹായത്തിന് തൃത്താലയിൽ നിന്ന് മാത്രം അപേക്ഷിച്ചത്. പരിമിതമായ സർക്കാർ സഹായങ്ങൾക്കപ്പുറത്തേക്ക് ഇവർക്കായി എന്ത് ചെയ്യാൻ കഴിയുമെന്നായിരുന്നു ആലോചനയാണ് മന്ത്രി എം.ബി രാജേഷിന് ജനകീയമായ ചികിൽസാ പദ്ധതിയിലേക്ക് എത്തിയത്.
തൃത്താലയിലെ സമാന മനസ്കരുമായും സുമനസ്സുകളുമായും കൂടിയാലോചിച്ചു. ആ ആലോചനകൾക്കൊടുവിലാണ് 'അൻപോടെ തൃത്താല പദ്ധതി രൂപപ്പെട്ടത്
ക്യാൻസർ, വൃക്ക, കരൾ ഹൃദയം എന്നിവ സംബന്ധിച്ച രോഗങ്ങൾക്ക് ജനറിക് മരുന്നുകൾ സൗജന്യമായി ലഭ്യമാക്കുക എന്നതാണ് ഈ പദ്ധതിയുടെ ഒന്നാമത്തെ ലക്ഷ്യം.
ജനറിക് മരുന്നുകൾ മാത്രമാണ് നൽകുക.
പൂർണ്ണമായും ജനകീയമായാണ് ഇതിനാവശ്യമായ ഫണ്ട് സമാഹരിക്കുന്നത്. സുമനസുകളായ അയ്യായിരം പേരിൽ നിന്ന് പ്രതിമാസം 100 രൂപ വീതം സമാഹരിച്ചാണ് ഇതിന്റെ ചെലവ് കണ്ടെത്താൻ ഉദ്ദേശിച്ചിട്ടുള്ളത്. ഒരു വിദഗ്ദ മെഡിക്കൽ കമ്മിറ്റിയുടെ സൂക്ഷ്മ പരിശോധനയിലൂടെയാവും അർഹരായ ഗുണഭോക്താക്കളെ കണ്ടെത്തും.
ഞായറാഴ്ചകളിൽ സൗജന്യ പരിശോധന നടത്തുന്ന സൺഡേ ക്ലിനിക്, 24 മണിക്കൂറും സേവനം നടത്തുന്ന ആംബുലൻസ് സർവീസ് ജനങ്ങളുടെ മാനസിക ആരോഗ്യം ഉറപ്പ് വരുത്തുന്ന ഹാപ്പിനെസ്സ് പ്രോഗ്രാം എന്നിവ കൂടി ഭാവിയിൽ ഇതിന്റെ ഭാഗമായി വികസിപ്പിക്കാനും ആലോചനയുണ്ട്.
'അൻപോടെ തൃത്താല' പ്രസിഡന്റ് ഡോ. സുഷമ, സി പി എം തൃത്താല ഏരിയ സെക്രട്ടറി ടി പി മുഹമ്മദ് മാസ്റ്റർ,ലോകകേരള സഭാoഗം ഷാനവാസ് പള്ളിമാഞ്ഞാലിൽ,സുനിൽ കാദർ, ഷാജഹാൻ എന്നിവരും ലോഗോ പ്രകാശനത്തിൽ പങ്കെടുത്തു.


