ശ്രീകൃഷ്ണജയന്തി ബാലഗോകുലം ശോഭായാത്ര നോട്ടീസ് പ്രകാശനം ചെയ്തു.
എടപ്പാൾ : ശ്രീകൃഷ്ണജയന്തി ബാലഗോകുലം ശോഭായാത്ര നോട്ടീസ് പ്രകാശനം ചെയ്തു
എടപ്പാൾ - ആഗസ്റ്റ് 26ന് നടക്കുന്ന ശ്രീകൃഷ്ണ ജയന്തി ആഘോഷത്തിന്റെ ഭാഗമായി ബാലഗോകുലം എടപ്പാൾ സമിതി സംഘടിപ്പിക്കുന്ന മഹാശോഭയാത്രയുടെ നോട്ടീസ് പ്രകാശനവും ബാലഗോകുലം മലയാള പഞ്ചാഗം കലണ്ടർ പ്രകാശന കർമ്മവും ശബരിമല മാളികപ്പുറം മുൻ മേൽശാന്തി മനോജ് എമ്പ്രാന്തിരി നിർവ്വഹിച്ചു.
എടപ്പാൾ സമിതി അദ്ധ്യക്ഷൻ കെ.സി നാരായണൻ , ബാലഗോകുലം താലൂക്ക് സഹകാര്യ ദർശി സുനിൽ പൊൽപ്പാക്കര. ഇ ശിവകുമാർ .പ്രദീപ് കുട്ടത്ത് പെരുമ്പറമ്പ് ഗോകുലം രക്ഷാധികരികളായ ബിന്ദു. സവിത എന്നിവർ പങ്കെടുത്ത് സംസാരിച്ചു.


