കുന്നംകുളം പ്രസ് ക്ലബ്ബിന്റെ പ്രാദേശിക മാധ്യമ പുരസ്കാരങ്ങൾ വിതരണം ചെയ്തു.

കുന്നംകുളം പ്രസ് ക്ലബ്ബിന്റെ പ്രാദേശിക മാധ്യമ പുരസ്കാരങ്ങൾ വിതരണം ചെയ്തു.

കുന്നംകുളം പ്രസ് ക്ലബ്ബിന്റെ പ്രാദേശിക മാധ്യമ പുരസ്കാരങ്ങൾ വിതരണം ചെയ്തു.കുന്നംകുളം ബഥനി ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച പരിപാടി എസി മൊയ്തീൻ എംഎൽഎ ഉദ്ഘാടനം ചെയ്തു.അച്ചടി മാധ്യമ രംഗത്ത് മാധ്യമം വൈപ്പിൻ ലേഖിക ഹസീന ഇബ്രാഹീമും , ദൃശ്യമാധ്യമരംഗത്ത് ചേലക്കര റൈറ്റ് വിഷൻ ചാനൽ റിപ്പോർട്ടർ പി .വി സമീറും എംഎൽഎ എസി മൊയ്തീനിൽ നിന്ന് പുരസ്കാരങ്ങൾ ഏറ്റുവാങ്ങി.. പ്രസ് ക്ലബ് സെക്രട്ടറി എം.എം മുഹമ്മദ് അജ്മൽ സ്വാഗതം പറഞ്ഞ യോഗത്തിൽ പ്രസ് ക്ലബ് പ്രസിഡണ്ട് സി.എഫ് ബെന്നി അധ്യക്ഷത വഹിച്ചു. കുന്നംകുളം നഗരസഭ ചെയർപേഴ്സൺ സീതാരവീന്ദ്രൻ, ബഥനി കോളേജ് പ്രിൻസിപ്പൽ സി .എൽ ജോഷി, തുടങ്ങിയവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. അവാർഡ് ജേതാക്കൾ മറുപടി പ്രസംഗം നടത്തി.പരിപാടിക്ക് പ്രസ് ക്ലബ് ട്രഷറർ സുമേഷ് പി. വിൽസൺ നന്ദി പറഞ്ഞു. അവാർഡ് ജേതാക്കൾ അവാർഡ് തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നൽകുന്നതിനായി എംഎൽഎ എ.സി മൊയ്തീന് വേദിയിൽ വച്ച് കൈമാറി.

Post a Comment

Previous Post Next Post