ആഭ്യന്തര കലാപം രൂക്ഷമായ ബംഗ്ലാദേശില്‍ സൈന്യം ഭരണം ഏറ്റെടുത്തു. രാജ്യത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കുന്നുവെന്നും, ഇടക്കാല സര്‍ക്കാര്‍ ഉടന്‍ രൂപീകരിക്കുമെന്നും സൈനിക മേധാവി വാകര്‍ ഉസ് സമാന്‍ രാജ്യത്തോടായി നടത്തിയ പ്രസംഗത്തില്‍ പറഞ്ഞു.രാജ്യം വളരെയേറെ കഷ്ടപ്പാടുകള്‍ നേരിട്ടു. രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥ തകര്‍ന്നു. നിരവധി ആളുകളാണ് കൊല്ലപ്പെട്ടത്. ഇത് അക്രമം അവസാനിപ്പിക്കേണ്ട സമയമാണ്. സൈനിക മേധാവി വാകര്‍ ഉസ് സമാന്‍ പറഞ്ഞു.ഇടക്കാല സര്‍ക്കാര്‍ രൂപീകരിക്കുന്നതുമായി ബന്ധപ്പെട്ട് പ്രസിഡന്റുമായും വിവിധ രാഷ്ട്രീയ പാര്‍ട്ടികളുമായും സിവില്‍ സൊസൈറ്റി മെമ്പര്‍മാരുമായും സംസാരിച്ചതായും സൈനിക മേധാവി വാകര്‍ ഉസ് സമാന്‍ അറിയിച്ചു. എന്നാല്‍ ഷേഖ് ഹസീനയുടെ അവാമി ലീഗുമായി സംസാരിച്ചിട്ടില്ല.
സാഹചര്യം മെച്ചമായാല്‍ അടിയന്തരാവസ്ഥ തുടരേണ്ടി വരില്ല. വിദ്യാര്‍ഥികള്‍ ശാന്തരാകുകയും പുതിയ സര്‍ക്കാരിനോട് സഹകരിക്കുകയും വേണം. ആഴ്ചകളോളം നീണ്ട പ്രക്ഷോഭത്തില്‍, കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്നും സൈനിക മേധാവി വാകര്‍ ഉസ് സമാന്‍ പറഞ്ഞു.
Tags:
STATE NEWS


