സി.ബി.എസ്.ഇ സംസ്ഥാന കായികമേളയിൽ വെള്ളിമെഡൽ നേടി മുഹമ്മദ് ഷിഹാൻ നാട്ടിന് അഭിമാനമായി.വാരണാസിയിൽ നടക്കുന്ന ദേശീയ മത്സരത്തിന് യോഗ്യതയും നേടി സംസ്ഥാനത്തിന് തന്നെ അഭിമാനമായിരിക്കുകയാണ് വട്ടംകുളം സ്വദേശിയായ മുഹമ്മദ് ഷിഹാൻ .നിലമ്പൂരിൽ നടന്ന സംസ്ഥാന കായികമേളയിൽ അണ്ടർ 19 വിഭാഗത്തിലാണ് ഷോട്ട്പുട്ടിൽ വെള്ളിമെഡൽ നേടിയത്. വട്ടംകുളം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എം .എ നജീബ് _നുസ്രത്ത് ദമ്പതികളുടെ മകനാണ് മിടുക്കനായ കായിക താരം .എടപ്പാൾ എം .എച്ച് ഇംഗ്ലീഷ് സ്കൂൾ പന്ത്രണ്ടാം ക്ലാസ് വിദ്യാർത്ഥിയാണ് മുഹമ്മദ് ഷിഹാൻ..
അണ്ടർ 19 വിഭാഗം ഷോട്ട്പുട്ടിൽ വെള്ളിമെഡൽ കരസ്ഥമാക്കി മുഹമ്മദ് ഷിഹാൻ
byWELL NEWS
•
0


