തൃത്താല ബ്ലോക്ക് പഞ്ചായത്ത് ഓണം വിപണന മേള കരുതൽ 2024-ഭിന്ന ശേഷി കലാമേള സമാപിച്ചു.


 തൃത്താല ബ്ലോക്ക് പഞ്ചായത്ത് ഓണം വിപണന മേള കരുതൽ 2024-ഭിന്ന ശേഷി കലാമേള സമാപിച്ചു.


തൃത്താല ബ്ലോക്ക് പഞ്ചായത്ത് ഓണം വിപണന മേളയുടെ ഭാഗമായി സംഘടിപ്പിച്ച കരുതൽ 2024 - ഭിന്ന ശേഷി കലാമേള സമാപിച്ചു.

സമാപന സമ്മേളനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് അഡ്വ.വി.പി റജീന ഉദ്ഘാടനം ചെയതു. വൈസ് പ്രസിഡൻ്റ് പി.ആർ കുഞ്ഞുണ്ണി അധ്യക്ഷനായി. 

സെപ്തംബർ 9-ന് തുടങ്ങിയ മേള കലാവിസ്മയത്തിൻ്റേയും കൂട്ടായ്മയുടേയും അഞ്ച് ദിനരാത്രങ്ങൾ സമ്മാനിച്ചാണ് അവസാനിച്ചത്.



ഐ സി ഡി എസ്, ഹരിത കർമ്മ സേന',തൊഴിലുറപ്പ് ,ആശാ വർക്കർമാർ എന്നിങ്ങനെ വിവിധ കാറ്റഗറികളിലായി നടത്തിയ വിവിധ മൽസരങ്ങളിൽ വിജയികൾ , ബ്ലോക്ക് പഞ്ചായത്തിലെ വിവിധ വകുപ്പുകൾ തമ്മിലുള്ള ഓണപ്പൂക്കള മൽസരത്തിൽ വിജയികളായവർ , വിവിധ പഞ്ചായത്തുകളിൽ നിന്നായി ഭിന്നശേഷി കലോൽസവത്തിൽ പങ്കെടുത്ത വിദ്യാർത്ഥികൾ , 

അഞ്ച് ദിവസമായി നടക്കുന്ന ഓണം വിപണന്ന മേളയിലെ മുഴുവൻ സ്റ്റാളുകളെയും സാമൂഹിക പ്രതിബദ്ധയോടെ സ്റ്റാൾ രൂപകൽപ്പന ചെയ്ത കെ.എസ് ഇ ബി എന്നിവർക്ക് മെമൻ്റൊകൾ വിതരണം ചെയ്തു നാഗലശേരി , തിരുമിറ്റക്കോട് , കപ്പൂർ പഞ്ചായത്ത് പ്രസിഡൻ്റുമാരായ വി.വി ബാലചന്ദ്രൻ, വി.സുഹ്റ, ഷറഫുദീൻ കളത്തിൽ,

ബ്ലോക്കംഗങ്ങളായ ധന്യ സുരേന്ദ്രൻ, കെ. അനീഷ്, സെക്രട്ടറി കെ.എസ് മഞ്ജുഷ, ജി.ഇ.ഒ സി. പ്രസാദ് എന്നിവർ സംസാരിച്ചു.

Post a Comment

Previous Post Next Post