തൃശ്ശൂർ : 2025 വർഷത്തെ കേന്ദ്ര ബജറ്റിനുള്ള ഒരുക്കങ്ങൾക്ക് ഒക്ടോബർ 10ന് തുടക്കമാവും .വിവിധ മന്ത്രാലയങ്ങളും,വകുപ്പുകളുമായി ഒരു മാസം നീണ്ടുനിൽക്കുന്ന പ്രീ-ബജറ്റ് ചർച്ചകളാണ് നടക്കുന്നത്.ഒക്ടോബർ 10ന് പുനരുപയോഗ ഊർജമന്ത്രാലയവുമായിട്ടാണ് ആദ്യ കൂടിക്കാഴ്ച. വിവിധ മന്ത്രാലയങ്ങളെ പ്രതിനിധീകരിച്ച് 28 ഉദ്യോഗസ്ഥർ ചർച്ചകളിൽ പങ്കെടുക്കും. ബജറ്റിൽ ഓരോ മന്ത്രാലയത്തിനും ആവശ്യമായ നീക്കിയിരുപ്പ് സംബന്ധിച്ച ചർച്ചകൾ ഇതിൽ നടക്കും.
2025 ഫെബ്രുവരി ഒന്നിനാണ് അടുത്ത ബജറ്റ്.


