ചാലിശേരി സെൻ്റ് പീറ്റേഴ്സ് ആൻ്റ് സെൻ്റ് പോൾസ് യാക്കോബായ സുറിയാനി പള്ളിയിൽ മഹാ പരിശുദ്ധനായ യെൽദോ മോർ ബസേലിയോസ് ബാവയുടെ ഓർമ്മപെരുന്നാളിന് ഞായറാഴ്ച കൊടിയേറും

 ചാലിശേരി സെൻ്റ് പീറ്റേഴ്സ് ആൻ്റ് സെൻ്റ് പോൾസ് യാക്കോബായ സുറിയാനി പള്ളിയിൽ മഹാ പരിശുദ്ധനായ യെൽദോ മോർ ബസേലിയോസ് ബാവയുടെ ഓർമ്മപെരുന്നാളിന് ഞായറാഴ്ച കൊടിയേറും

രാവിലെ വിശുദ്ധ കുർബ്ബാനക്ക് ശേഷം വികാരി ഫാ. ബിജു മുങ്ങാംകുന്നേൽ കൊടിയേറ്റം നടത്തും.

കോതമംഗലം മാർ തോമ ചെറിയ പള്ളിയിൽ കബറടങ്ങിയിരിക്കുന്ന പരിശുദ്ധ യെൽദോ ബാവയുടെ 339 ഓർമ്മ പെരുന്നാളാണ് ഇടവക ഒക്ടോബർ 5, 6 ശനി , ഞായർ ദിവസങ്ങളിൽ ആഘോഷിക്കുന്നത്

പെരുന്നാൾ ദിവസം പരിശുദ്ധ യൽദോ മോർ ബസേലിയോസ് ബാവയുടെ തിരുശേഷിപ്പ് വണക്കവും ഉണ്ടാകും.

കൊടിയേറ്റത്തിന് വികാരി ഫാ. ബിജു മൂങ്ങാം കുന്നേൽ , ട്രസ്റ്റി സി.യു. ശലമോൻ , സെക്രട്ടറി ടൈറ്റസ് ഡേവിഡ് എന്നിവർ നേതൃത്വം നൽകും

Post a Comment

Previous Post Next Post