സഹജീവി സ്നേഹത്തിന്റെ നന്മ വറ്റാത്ത ഉറവിടമായി ജീവകാരുണ്യ പ്രവർത്തകൻ : സുരേഷിന്റെ ഓണക്കോടി വിതരണത്തിന് 22 വയസ്.


 സഹജീവി സ്നേഹത്തിന്റെ നന്മ വറ്റാത്ത ഉറവിടമായി ജീവകാരുണ്യ പ്രവർത്തകൻ : സുരേഷിന്റെ ഓണക്കോടി വിതരണത്തിന് 22 വയസ്.


വടക്കാഞ്ചേരി : സഹജീവി സ്നേഹത്തിന്റെ നന്മ വറ്റാത്ത ഉറവിടമായി ജീവകാരുണ്യ പ്രവർത്തകൻ. ഡോ: ഐശ്വര്യ സുരേഷ് വർഷംതോറും നടത്തിവരുന്ന ഓണക്കോടി വിതരണത്തിന് 22 വയസ് . പൊന്നൂക്കര മതിക്കുന്ന് ജിജെബിഎസ് സ്കൂളിലെ മുഴുവൻ വിദ്യാർത്ഥികൾക്കും പുതുവസ്ത്രങ്ങൾ നൽകിയാണ് ഇത്തവണ ഓണക്കോടി വിതരണത്തിന് തുടക്കം കുറിച്ചത്. ഐശ്വര്യ സുരേഷ് സഹോദരീ പുത്രൻ പ്രദീപ് കണ്ണൻ എന്നിവർ ചേർന്ന് വസ്ത്രങ്ങൾ സ്കൂളിന് കൈമാറി. വിതരണോദ്ഘാടനം പ്രശസ്ത സിനിമാതാരം രാമു നിർവഹിച്ചു. പിടിഎ പ്രസിഡൻ്റ് ബെന്നി അധ്യക്ഷത വഹിച്ചു.

പ്രധാനാധ്യാപിക സുനിമോൾ, സുരേഷ്, മോഹനൻ ആവിയൻ, പ്രിബനൻ ചുണ്ടേലി പറമ്പിൽ തുടങ്ങിയവർ പ്രസംഗിച്ചു. ജില്ലയ്ക്കകത്തും പുറത്തുമായുള്ള വിവിധ സ്കൂളുകളിൽ വർഷംതോറും ഐശ്വര്യ സുരേഷിന്റെ നേതൃത്വത്തിൽ ഓണക്കോടി വിതരണം നടത്തി വരാറുണ്ട് .

Post a Comment

Previous Post Next Post