തൃത്താല ബ്ലോക്ക് പഞ്ചായത്ത് വനിത - ഭിന്ന ശേഷി കലോൽസവം,അംഗൻവാടി കലോൽസവം, ഓണം വിപണന മേള എന്നിവയ്ക്ക് കൂറ്റനാട് തുടക്കമായി.
തൃത്താല ബ്ലോക്ക് പഞ്ചായത്ത് ഓണം വിപണന മേള സാമൂഹ്യ നീതി - ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആർ.ബിന്ദു ഉദ്ഘാടനം ചെയ്തു.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് അഡ്വ.വി.പി.റജീന അധ്യക്ഷയായി. കൂറ്റനാട് കണിച്ചിറക്കൽ മാളിന് മുമ്പിൽ ഐഷ പ്ലാസയിൽ പ്രത്യേകം സജ്ജമാക്കിയ വേദിയിലാണ് പരിപാടി നടക്കുന്നത്
ബ്ലോക്ക് പഞ്ചായത്തിൻ്റെ 2023-24 വാർഷിക പദ്ധതിയിലുൾപ്പെടുത്തി പണി പൂർത്തീകരിച്ച സ്മാർട്ട് കിച്ചൺ, പഠന മുറി എന്നിവയുടെ താക്കോൽ ദാനവും ഡ്രോൺ പൈലറ്റ് പരിശീലനം, ബ്യൂട്ടീഷൻ തെറാപ്പിസ്റ്റ് എന്നീ കോഴ്സുകളുടെ സർട്ടിഫിക്കറ്റ് വിതരണവും വേദിയിൽ വച്ച് നടന്നു.
നാഗലശേരി പഞ്ചായത്ത് പ്രസിഡൻ്റ് വി.വി.ബാലചന്ദ്രൻ ,തിരുമിറ്റക്കോട് പ്രസിഡൻ്റ് ടി.എം.സുഹ്റ, ജില്ലാ പഞ്ചായത്തംഗങ്ങളായ ഷാനിബ ടീച്ചർ, അനു വിനോദ് ,ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ പി.വി പ്രിയ, ടി.എസ് ഷെറീന,എം.മുഹമ്മദ്, കെ.റവാഫ്, സെക്രട്ടറി കെ.എസ് മഞ്ജുഷ, ജി.ഇ.ഒ. സി. പ്രസാദ് എന്നിവർ സംസാരിച്ചു.
കുടുംബശ്രീ അംഗങ്ങൾ അവതരിപ്പിച്ച വിവിധ കലാപരിപാടികൾ, ടി.പി ഉഷയും സംഘവും അവതരിപ്പിച്ച സിനിമാറ്റിക് കോൽക്കളി,തിരുവരങ്കൻ ഫോക്ക് ലോർ അക്കാദമിയുടെ നാട്ടൻ പാട് എന്നിവയും അരങ്ങേറി.
വ്യാവസായിക കാർഷിക ഉൽപ്പന്നങ്ങളുടെ പ്രദർശനവും വിപണനവും, വൈവിധ്യമാർന്ന മറ്റു സ്റ്റാളുകൾ ,ഫുഡ് കോർട്ട്, കാർഷിക ചന്ത എന്നിവ മേളയെ ആകർഷിക്കുന്നു
ചൊവ്വാഴ്ച വനിതാ കലോൽസവത്തിൻ്റെ ഭാഗമായി എം ജി.എൻ ആർ ഇ ജി സ് വർക്കേഴ്സ് ,അംഗൻ വർക്കേഴ്സ് എന്നിവർക്കായി ചവിട്ട് കളി, നാടൻ പാട്, ഗ്രൂപ്പ് ഡാൻസ്, കോൽക്കളി എന്നിങ്ങനെ വിവിധ ഇനങ്ങളായി മൽസരങ്ങൾ അരങ്ങേറും.വൈകിട്ട് 6 മണിക്ക്
വൈകീട്ട് വോം ബീറ്റ്സ് ആർമി വനിത മ്യൂസിക് ബാൻഡ് അവതരിപ്പിക്കുന്ന മ്യൂസിക്ക് നൈറ്റ് നടക്കും


