ഓണത്തിന് ഒരു കൂട പൂ - കുന്നംകുളം നഗരസഭ 28-ാം വാർഡിൽ ചെണ്ടുമല്ലി പൂ കൃഷി വിളവെടുപ്പ് നടത്തി.


 ഓണത്തിന് ഒരു കൂട പൂ - കുന്നംകുളം നഗരസഭ 28-ാം വാർഡിൽ ചെണ്ടുമല്ലി പൂ കൃഷി വിളവെടുപ്പ് നടത്തി.


 കുന്നംകുളം : ഓണവിപണി ലക്ഷ്യം വെച്ചുകൊണ്ട് ഓണത്തിന് ഒരു കൂടപൂഎന്ന പദ്ധതി പ്രകാരം, കുന്നംകുളം നഗരസഭ 28-ാം വാർഡിലെ പൂ കൃഷി വിളവെടുപ്പ് കുന്നംകുളം നഗരസഭ ചെയർപേഴ്സൺ സീതാരവീന്ദ്രൻ ഉദ്ഘാടനം ചെയ്തു. നഗരസഭ വൈസ് ചെയർപേഴ്സൺ സൗമ്യ അനിലൻ അധ്യക്ഷയായി ചടങ്ങിൽ വാർഡ് കൗൺസിലർ ഷീജ ഭരതൻ സ്വാഗതം പറഞ്ഞു. ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സോമശേഖരൻ, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സജിനി പ്രേമൻ എന്നിവർ ആശംസകൾ നേർന്നുകൊണ്ട് സംസാരിച്ചു. തൊഴിലുറപ്പ് തൊഴിലാളി രമണി നന്ദി പ്രകടനം നടത്തി. പൂ കൃഷിക്കും പച്ചക്കറിക്കും സൗജന്യമായി സ്ഥലം അനുവദിച്ചു നൽകിയ ചൂണ്ടപ്പുരക്കൽ പ്രേമ ഗോപാലനെ യോഗം പ്രത്യേകം നന്ദി രേഖപ്പെടുത്തി.

Post a Comment

Previous Post Next Post