സെപ്റ്റംബർ 5 അധ്യാപക ദിനം; മാതൃകയാക്കാം സ്റൈജു മാസ്റ്ററെ...


തൃശൂർ.രക്തദാനം, ലഹരിക്കെതിരെ പുസ്തക ചങ്ങാത്തം, പക്ഷികൾക്കായ് പാന സ്നാനപാത്ര വിതരണം ,കമ്പ്യൂട്ടർ ഗെയിംമുകൾക്കെതിരെ റൂബിക്സ് പരീശിലനം, മിഠായിക്ക് പകരം മധുര നെല്ലിക്ക വിതരണം, മുല്യാധിഷ്ഠിത മോട്ടിവേഷൻ ക്ലാസുകൾ എന്നിവ നടപ്പിലാക്കുന്ന ഒരു അധ്യാപകൻ .


മറ്റം സെൻറ് ഫ്രാൻസിസ് ഹയർ സെക്കൻഡറി സ്കൂളിലെ സംസ്കൃത അധ്യാപകനായ പി ജെ സ്റ്റൈജു ആണ് 77തവണ രക്തം ദാനം ചെയ്ത് കുട്ടികളെ രക്തദാനത്തിലേക്ക് ആകർഷിപ്പിക്കുന്ന പ്രവർത്തനങ്ങൾ നടപ്പിലാക്കി മാതൃകയാവുന്നത് .എൻ .സി .സി ,

എസ് പി സി , സ്കൗട്ട്, ഗൈഡ്സ് , റെഡ്ക്രോസ് തുടങ്ങിയ വിദ്യാർത്ഥി കേന്ദ്രീകൃതമായ യൂണിഫോം സംഘടനാംഗങ്ങളെ കേന്ദ്രീകരിച്ച് രക്തദാനത്തിന്റെ ബോധവൽക്കരണ സെമിനാറുകൾ നടത്തിയും പതിനെട്ടാം പിറന്നാൾ രക്തം ദാനം ചെയ്ത് ആഘോഷിപ്പിക്കും എന്ന് പ്രതിജ്ഞയെടുപ്പിച്ചും രക്തദാനത്തിന്റെ ശക്തനായ വക്താവ് ആയിരിക്കുകയാണ് സ്റ്റൈജു മാസ്റ്റർ . അദ്ദേഹത്തിന്റെ രക്തദാന ബോധവൽക്കരണ പ്രവർത്തനങ്ങൾ തുടക്കം കുറിച്ചത് അദ്ദേഹം ആദ്യം രക്തദാനം നടത്തിയ ശ്രീകൃഷ്ണ കോളേജിൽ നടന്ന ചടങ്ങിൽ മുൻ കേന്ദ്ര പ്രതിരോധ ടൂറിസം സഹമന്ത്രി അനിൽ ഭട്ട് ആണ് ഉദ്ഘാടനം ചെയ്തത്. അധ്യാപകനായ തന്റെ മുന്നിലുള്ള 17 വയസ്സ് പ്രായമുള്ള ഹയർ സെക്കൻഡറി വിദ്യാർഥികളെ പതിനെട്ടാം പിറന്നാൾ രക്തം 'ദാനം ചെയ്തു ആഘോഷിക്കുവാൻ കത്തെഴുതിയും ഫോൺ വിളിച്ചു കുട്ടികളെ രക്തദാനത്തിന് സജ്ജരാക്കുന്നത് കണക്കിലെടുത്ത് കേരള സർക്കാരിന്റെ മികച്ച രക്തദാന പ്രവർത്തകനുള്ള സംസ്ഥാന അവാർഡും മാസ്റ്റർക്ക് ലഭിച്ചിട്ടുണ്ട്.

കൂടാതെ വിദ്യാർത്ഥികളുടെ ഇടയിൽ വർദ്ധിച്ചുവരുന്ന ലഹരി ഉപഭോഗത്തെ നിയന്ത്രിക്കുന്നതിനുവേണ്ടി വിശ്രമവേളകളെ ഉചിതമായി ഉപയോഗിക്കാൻ അവരെ പരിശീലിപ്പിക്കാനും മാസ്റ്റർക്ക് പദ്ധതികൾ ഉണ്ട് .

പുസ്തക ചങ്ങാത്തം വഴി ലഹരിക്കെതിരെ തൃശൂർ ജില്ലയിലെ

 98 ഓളം യുപി സ്കൂളുകളിൽ ഏകദേശം 4000 ത്തിലധികം പുസ്തകങ്ങൾ ബോധവൽക്കരണത്തിന്റെ ഭാഗമായി മാസ്റ്റർ ഇതിനകം വിതരണം ചെയ്തിട്ടുണ്ട് .

പുസ്തക ചങ്ങാത്ത പദ്ധതിയുടെ ഉദ്ദേശശുദ്ധി മനസ്സിലാക്കി കേരള സാഹിത്യ അക്കാദമി പ്രസിഡണ്ട് കവി സച്ചിദാനന്ദൻ, മുൻ നിയമസഭ സ്പീക്കർ തേറമ്പിൽ രാമകൃഷ്ണൻ ചലച്ചിത്ര താരം നന്ദകിഷോർ, കേണൽ ആർ സന്ദീപ് തുടങ്ങി പല പ്രമുഖ വ്യക്തികളും മാസ്റ്ററെ പ്രോത്സാഹിപ്പിച്ച് രംഗത്ത് എത്തിയിട്ടുണ്ട് .

വിദ്യാർത്ഥി കേന്ദ്രീകൃതമായി ഒരു നവ സമൂഹത്തെ സൃഷ്ടിക്കാനാണ് മാസ്റ്റർ ഇത്തരം പ്രവർത്തനങ്ങൾ നടത്തുന്നത് ലക്ഷക്കണക്കിന് വരുന്ന അധ്യാപകർ അധ്യാപക ദിനത്തിൽ രക്തം ദാനം ചെയ്തുമുന്നിലുള്ള വിദ്യാർത്ഥികളോട് നിങ്ങൾക്കുവേണ്ടിയാണ് ഞാൻ ഇന്ന് രക്തദാനം നടത്തിയത് എന്ന് പറയുകയും അവരെ അതിന് പ്രേരിപ്പിക്കുകയും ചെയ്യുന്നത് ഒരു മഹാ വിപ്ലവമായി അധ്യാപക സമൂഹം ഏറ്റെടുക്കണമെന്നും മാസ്റ്റർ അഭ്യർത്ഥിക്കുന്നു .

അധ്യാപകർക്ക് ചെയ്യാൻ സാധിക്കുന്നവലിയ കാര്യങ്ങളാണ് ഇവയൊക്കെ . പുതുതലമുറയെ നേരിട്ട് ബന്ധപ്പെട്ട് അവർക്ക് ദിശാബോധം നല്കുന്ന മറ്റൊരു വിഭാഗവും ഇല്ല ,കുഞ്ഞു മനസ്സുകളിൽ സ്നേഹത്തിന്റെ മഹത്തായ ദർശനങ്ങൾ നൽകാൻ അധ്യാപകർക്ക് സാധിച്ചാൽ മത,ജാതി, വർഗ്ഗ ലിംഗ വ്യത്യാസമില്ലാതെ ഒത്തൊരുമയോടെ ജീവിക്കുന്ന ഒരു നവ സമൂഹത്തെ വാർത്തെടുക്കാൻ പറ്റുമെന്ന ഉത്തമ പ്രതീക്ഷയിലാണ് മാസ്റ്റർ . സുക്ളുകളിൽ വർദ്ധിച്ചു വരുന്ന മിഠായി തീറ്റക്കെതിരെ ബോധവത്ക്കരണവുമായി മധുരനെല്ലിക്ക വിതരണം ചെയ്തും, പെൺകുട്ടികളുടെ വിദ്യാഭ്യാസ മൂല്യങ്ങൾ ഉയർത്തി കാട്ടാൻ മലാല യൂസഫ്സായിയുടെ ആത്മകഥ വിതരണം ചെയ്തും , കമ്പ്യൂട്ടർ ഗെയിംമുകൾക്ക് പകരമായി റുബിക്സ് പരീശിലനം നല്കിയും, പക്ഷികൾക്കായ് വേനൽ കാലത്ത് 50വിദ്യാലയങ്ങളിൽ പാനസ്നാന പാത്ര വിതരണം നടത്തി സഹജീവി സ്നേഹ സന്ദേശം പകർന്ന് നല്കുകയും, കളികളിലൂടെ വിദ്യാർത്ഥികൾക്ക് മോട്ടിവേഷൻ പരിശീലകനുമായി മാസ്റ്റർ വിദ്യാർത്ഥിക്കൾക്കിടയിൽ സൂപരിചിതനാണ്. തൻ്റെ വരുമാനത്തിൻ്റെ ഒരു ഭാഗം മാറ്റി വെച്ചാണ് മാസ്റ്റർ ഇത്തരം പരിപാടികൾക്ക് പണം കണ്ടെത്തുന്നത്. സത്സംഗ് ,കോവിലൻ ട്രസ്റ്റ്, സംസ്കൃത അധ്യാപക ഫെഡറേഷൻ തുടങ്ങിയ സംസ്കാരിക പ്രവർത്തനങ്ങളിലും സജീവമാണ് സ്റ്റൈജു മാസ്റ്റർ

24 കേരള ബറ്റാലിയനിലെ

മേജർ റാങ്കിലുള്ള അസോസിയേറ്റഡ് എൻസിസി ഓഫീസറാണ് സ്റ്റൈജു .വെസ്റ്റ് മങ്ങാട് സെൻറ് ജോസഫ് ആൻഡ് സെന്റ്സിറിൽസ് ഹയർ സെക്കൻഡറി സ്കൂളിലെ ഗണിത അധ്യാപികയായ ഭാര്യ അമ്പിളി പീറ്ററും മക്കളായ അനന്യ, അമൃത ,അഭിഷേക് എന്നിവരും മാസ്റ്റർക്ക് പൂർണ്ണ പിന്തുണയുമായി രംഗത്തുണ്ട്.

Post a Comment

Previous Post Next Post