കുന്നംകുളം : ചേംബർ ഓഫ് കോമേഴ്സ് സ്പോർട്സ് വിങ് - തൃശ്ശൂർ ജില്ല ബാസ്ക്കറ്റ് അസോസിയേഷന്റെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന ജില്ല ബാസ്ക്കറ്റ്ബോൾ സീനിയർ ലീഗ് മത്സരങ്ങൾ സെപ്റ്റംബർ 6,7,8 തീയതികളിൽ കുന്നംകുളം ജവഹർ സ്ക്വയർ ഫ്ളഡ് ലൈറ്റ് ഇൻഡോർ സ്റ്റേഡിയത്തിൽ വച്ച് നടക്കുന്നു.
സെപ്റ്റംബർ ആറിന് വൈകീട്ട് 5 മണിക്ക് ആരംഭിക്കുന്ന മത്സരങ്ങൾ എ.സി മൊയ്തീൻ എംഎൽഎ ഉദ്ഘാടനം ചെയ്യും. മൂന്ന് ദിവസങ്ങളിലായി നടക്കുന്ന ജില്ലാതല മത്സരത്തിൽ 14 ടീമുകൾ പങ്കെടുക്കുന്നുണ്ട്.10 പുരുഷ ടീമുകളും നാല് വനിതാ ടീമുകളും മത്സരത്തിൽ ഉണ്ടാകും.കേരളവർമ്മ ,സഹൃദയ,നൈപുണ്യ ,ക്രൈസ്റ്റ്,കെ.ബി.സി,എൽബിസി കുന്നംകുളം തുടങ്ങി പ്രമുഖ ടീമുകൾ ബാസ്ക്കറ്റ്ബോൾ മത്സരത്തിൽ പങ്കെടുക്കുന്നുണ്ട്.പ്രവേശനം സൗജന്യമായിരിക്കുമെന്ന് സംഘാടക ഭാരവാഹികളായ രാജു.ബി ചുങ്കത്ത്, ഗിൽബർട്ട് പാറമേൽ, ടിജോ,ജോബി,ജെറിൻ എന്നിവർ അറിയിച്ചു.


