സെപതംബർ 8 ന് ഗുരുവായൂരിൽ 328 വിവാഹങ്ങൾ, റെക്കോർഡ്


 *സെപതംബർ 8 ന് ഗുരുവായൂരിൽ 328 വിവാഹങ്ങൾ, റെക്കോർഡ്* 


 ഗുരുവായൂർ ക്ഷേത്രത്തിൽ ഇന്ന് സെപ്റ്റംബർ 8 ന് ഞായറാഴ്ച 328 വിവാഹങ്ങൾക്ക് ശീട്ടായി. ഇനിയും എണ്ണം വർധിച്ചേക്കും. വിവാഹങ്ങളുടെ എണ്ണത്തിൽ ഇത് റെക്കോർഡ് ആകും. ഇതിനു മുൻപ് 277 വിവാഹങ്ങൾ നടന്നതാണ് റെക്കോർഡ്. ക്ഷേത്രത്തിനു മുന്നിലെ 4 കല്യാണ മണ്ഡപങ്ങളിലാണ് ഇപ്പോൾ ചടങ്ങു നടക്കുന്നത്. തിരക്കുള്ളപ്പോൾ ഉപയോഗിക്കാൻ വേണ്ടി മറ്റൊരു താൽക്കാലിക മണ്ഡപം കൂടിയുണ്ട്. കൃത്യമായ ആസൂത്രണത്തോടെ വിവാഹം നടത്താൻ സംവിധാനം ഒരുക്കിയില്ലെങ്കിൽ ക്രമാതീതമായ തിരക്കു മൂലം വിവാഹ പാർട്ടികൾക്കും, മറ്റു ഭക്തജനങ്ങൾക്കും വളരെ ബുദ്ധിമുട്ടായിരിക്കും അനുഭവപ്പെടുക.

Post a Comment

Previous Post Next Post