കുമരനെല്ലൂരിൽ യുവാവിനെ വീട്ടിനകത്ത് തുങ്ങി മരിച്ച നിലയിൽ കണ്ടെത്തി.


കൂറ്റനാട് : കുമരനെല്ലൂരിൽ യുവാവിനെ വീട്ടിനകത്ത് തുങ്ങി മരിച്ച നിലയിൽ കണ്ടെത്തി. തോട്ടംപുള്ളി വീട്ടിൽ അഹമ്മദ് കബീർ(34) ആണ് മരിച്ചത്. ഞായറാഴ്ച വൈകിട്ട് വീട്ടിലുള്ളവർ പുറത്ത് പോയ സമയത്തായിരുന്നു സംഭവം.


പുറത്ത് പോയി മടങ്ങിയെത്തിയ മാതാവാണ് ഇയാളെ തൂങ്ങി മരിച്ചനിലയിൽ കാണുന്നത്. തൃത്താല പോലീസ് സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിച്ചു. മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾക്കായി പട്ടാമ്പി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.

Post a Comment

Previous Post Next Post