അഞ്ഞൂർ സെൻ്റ് ജോർജ് മലങ്കര സുറിയാനി കത്തോലിക്കപള്ളിയിൽ എട്ടു നോമ്പാചരണം.
അഞ്ഞൂർ: സെൻ്റ് ജോർജ് മലങ്കര സുറിയാനികത്തോലിക്കപള്ളിയിൽപരിശുദ്ധ ദൈവമാതാവിൻ്റെ ജനനപ്പെരുന്നാളിന് ഒരുക്കമായുള്ള എട്ടുനോമ്പിൻ്റെ മൂന്നാം ദിനത്തിൽ അഞ്ഞൂർ സെൻ്റ് സേവിയേഴ്സ് കത്തോലിക്ക പള്ളി വികാരി റവ.ഫാ.ഷോൺസൻആക്കാമറ്റത്തിൽ ദിവ്യബലിയർപ്പിക്കുകയും,വചനസന്ദേശം നൽകുകയും, മാതാവിനോടുള്ള മദ്ധ്യസ്ഥ പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകുകയും ചെയ്തു. സെപ്റ്റംബർ 8 നാണ് എട്ടുനോമ്പ് സമാപിക്കുന്നത്. സെപ്റ്റംബർ 8 വരെ എല്ലാ ദിവസവും 5.15 മുതൽ ജപമാല, ദിവ്യബലി,മദ്ധ്യസ്ഥപ്രാർത്ഥനഎന്ണ്യിരിക്കും. എട്ടുനോമ്പാചരണത്തിന് ഇടവകവികാരി ഫാ. ജോസഫ് താഴത്തേൽ, ട്രസ്റ്റി പേൾവി.എ. ജോർജ് എന്നിവരാണ് നേതൃത്വം നൽകുന്നത്.


