മലയാള സിനിമയിൽ നീണ്ട അറുപതാണ്ടു കാലം നിറഞ്ഞു നിന്ന നടി കവിയൂർ പൊന്നമ്മ അതീവ ഗുരുതരാവസ്ഥയിൽ ചികിത്സയിൽ.

 

കൊച്ചി.മലയാള സിനിമയിൽ നീണ്ട അറുപതാണ്ടു കാലം നിറഞ്ഞു നിന്ന നടി കവിയൂർ പൊന്നമ്മ അതീവ ഗുരുതരാവസ്ഥയിൽ ചികിത്സയിൽ. കൊച്ചിയിലെ ലിസി ആശുപത്രിയിലാണ് അവർ ചികിത്സയിൽ കഴിയുന്നത്. കുറച്ചുകാലമായി വാർധക്യ സഹജമായ അസുഖങ്ങൾ അലട്ടുന്നുണ്ടായിരുന്നു താരത്തെ. ആരോഗ്യം വഷളായതോടെയാണ് വടക്കൻ പറവൂരിലെ കരിമാളൂരിലെ വസതിയിൽ നിന്നും പൊന്നമ്മയെ ആശുപത്രിയിലേക്ക് മാറ്റിയത്. ഏതാനും ദിവസങ്ങളായി ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിൽ കഴിയുകയായിരുന്നു. ആരോഗ്യനില മോശമായതറിഞ്ഞ് അമേരിക്കയിലുള്ള ഏകമകൾ ബിന്ദു അമ്മയെ കാണാൻ നാട്ടിലെത്തിയിരുന്നു. ഇവർ കഴിഞ്ഞ ദിവസങ്ങളിൽ തിരികെ അമേരിക്കയിലേക മടങ്ങി.

Post a Comment

Previous Post Next Post