തൃശൂർ പുതുക്കാട് മണ്ഡലത്തിലെ വികസന പ്രവർത്തികളുടെ പ്രവർത്തന പുരോഗതിയെ സംബന്ധിച്ച് കെ.കെ രാമചന്ദ്രൻ എംഎൽഎയുടെ അധ്യക്ഷതയിൽ യോഗം ചേർന്നു. മിനി സിവിൽ സ്റ്റേഷൻ,ജലജീവൻ മിഷൻ,പിഡബ്ല്യുഡി റോഡുകൾ, കെ ആർ എഫ് ബി ഏറ്റെടുത്ത റോഡുകൾ എന്നിവയുടെ പ്രവർത്തന പുരോഗതിയാണ് യോഗത്തിൽ ചർച്ചചെയ്യുന്നത്. എംഎൽഎ ജില്ല വികസന സമിതിയിൽ വിഷയങ്ങൾ ഉന്നയിച്ചതിന്റെ ഭാഗമായി തൃശ്ശൂർ ജില്ലാ കളക്ടർ ഇരിഞ്ഞാലക്കുട ആർ ഡി ഓയെ സംബന്ധിച്ച് യോഗം ചേരുന്നതിന് ചുമതലപ്പെടുത്തിയിരുന്നു. കൊടകര ബ്ലോക്ക് കോൺഫറൻസുകളിൽ ചേർന്ന യോഗത്തിൽ പഞ്ചായത്ത് പ്രസിഡന്റ് മാരായ ടി എസ് ബൈജു,എൻ മനോജ്, അജിതാ സുധാകരൻ, കെഎം ബാബുരാജ്,കെ രാജേശ്വരി,സുന്ദരി മോഹൻദാസ്,ബ്ലോക്ക് വികസന കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അൽജോ പി ആന്റണി, ഇരിഞ്ഞാലക്കുട ആർ ഡി ഓ ഡോ.എം.സി റെജിൽ, കേരള വാട്ടർ അതോറിറ്റി സൂപ്രണ്ടിംഗ് എൻജിനീയർ സുമ എസ്, പുതുക്കാട് മണ്ഡലം നോഡൽ ഓഫീസർ ബിന്ദു പരമേശ്, പിഡബ്ല്യുഡി റോഡ് അസിസ്റ്റന്റ് എൻജിനീയർ പി പി റാബിയ, വാട്ടർ അതോറിറ്റി നാട്ടിക പ്രോജക്ട് അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ രാജേഷ് ഇ, വാട്ടർ അതോറിറ്റി ചാലക്കുടി അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ വാസുദേവൻ കെ. കെ, വാട്ടർ അതോറിറ്റി ഇരിഞ്ഞാലക്കുട അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ സജിത ബായ്, കെ ആർ എഫ് ബി അസിസ്റ്റന്റ് എൻജിനീയർ ലയ ഒ പ്രകാശ്, കൊടകര ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി നിഖിൽ കെ കെ,പുതുക്കാട് ഗ്രാമപഞ്ചായത്ത് സെക്രട്ടറി ഉമ ഉണ്ണികൃഷ്ണൻ, അളഗപ്പനഗർ പഞ്ചായത്ത് സെക്രട്ടറി സുഭാഷ് പി ബി, എന്നിവരും മറ്റു ജനപ്രതിനിധികളും ഉദ്യോഗസ്ഥരും പങ്കെടുത്തു. മുളങ്ങ് - തൊട്ടിപ്പാൾ-കുറുമാലി റോഡ്, തലോർ-തൈക്കാട്ടിശ്ശേരി റോഡ്,നന്തിപുലം - വരന്തരപ്പിള്ളി റോഡ് തുടങ്ങിയ പിഡബ്ല്യുഡി റോഡുകളിലെയും, കെ ആർ എഫ് ബി ഏറ്റെടുത്ത കൊടകര - വെള്ളികുളങ്ങര, പുതുക്കാട് -മുപ്ലിയം -കോടാലി,പള്ളികുന്ന് - പാലപ്പിള്ളി റോഡ്, എന്നീ റോഡുകളിലെ പൈപ്പുകൾ അടിയന്തരമായി പുനസ്ഥാപിക്കണമെന്ന് യോഗത്തിൽ തീരുമാനിച്ചു. എല്ലാ പഞ്ചായത്തുകളിലും ജലജീവന്‍ മിഷന്റെ പ്രവർത്തനങ്ങളെ സംബന്ധിച്ച് യോഗം ചേരുവാനും തീരുമാനമായി.
തൃശൂർ പുതുക്കാട് മണ്ഡലത്തിലെ വികസന പ്രവർത്തികളുടെ പ്രവർത്തന പുരോഗതിയെ സംബന്ധിച്ച് കെ.കെ രാമചന്ദ്രൻ എംഎൽഎയുടെ അധ്യക്ഷതയിൽ യോഗം ചേർന്നു.
byWELL NEWS
•
0


