ചലച്ചിത്ര മേഖലയിൽ സ്ത്രീ സുരക്ഷ ഉറപ്പാക്കാൻ ബന്ധപ്പെട്ടവർ തയ്യാറാകണം - മക്കൾ.

 

ചലച്ചിത്ര മേഖലയിൽ സ്ത്രീ സുരക്ഷ ഉറപ്പാക്കാൻ ബന്ധപ്പെട്ടവർ തയ്യാറാകണം - മക്കൾ.

കോഴിക്കോട് : നിരവധി പേർക്ക് നേരിട്ടും, അതിലേറെ പേർക്ക് പരോക്ഷമായും തൊഴിലും, വിനോദ നികുതി ഉൾപ്പെടെ സർക്കാരിനും തദ്ദേശസ്ഥാപനങ്ങൾക്കും വൻ വരുമാനം നൽകുന്നതുമായ മലയാള ചലച്ചിത്ര മേഖല സ്ത്രീ സുരക്ഷ ഉറപ്പുവരുത്തി പൂർവ്വാധികം ഭംഗിയായി മുന്നോട്ട് പോകുന്നതിന് ആവശ്യമായ നടപടികൾ ബന്ധപ്പെട്ടവർ സ്വീകരിക്കണമെന്ന് മലയാള ചലച്ചിത്ര കാണികൾ,(മക്കൾ) അടിയന്തിര യോഗം ആവശ്യപ്പെട്ടു.

ഹേമ കമ്മിറ്റി റിപ്പോർട്ട് ലഭിച്ച ഉടൻ നടപടികൾ സ്വീകരിച്ചിരുന്നുവെങ്കിൽ പ്രശ്നങ്ങൾ ഇത്രയും സങ്കീർണ്ണം ആകുമായിരുന്നില്ല എന്ന് യോഗം അഭിപ്രായപ്പെട്ടു.സിനിമാ - സീരിയൽ മേഖലയിലെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് പ്രേക്ഷകരുടെ നിർദ്ദേശങ്ങളും അഭിപ്രായങ്ങളും പരിഗണിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. സംസ്ഥാന കമ്മിറ്റി ഓഫീസിൽ ചേർന്ന യോഗത്തിൽ പ്രസിഡന്റ് ഷെവലിയർ സി.ഇ. ചാക്കുണ്ണി അദ്ധ്യക്ഷത വഹിച്ചു. പ്രശ്നപരിഹാരത്തിന് പെരുമാറ്റച്ചട്ടവും, പ്രോട്ടോക്കോളും ഏർപ്പെടുത്തി നിലവിലെ നിയമങ്ങൾ മറ്റ് മേഖലയിലെ പോലെ ചലച്ചിത്ര മേഖലയിലും നടപ്പാക്കണമെന്ന നിർദ്ദേശമുൾപ്പെടെയുള്ള നിവേദനം മുഖ്യമന്ത്രി, സാംസ്കാരിക മന്ത്രി, പുതിയ ചലച്ചിത്ര അക്കാദമി ചെയർമാൻ എന്നിവർക്ക് നൽകിയതായി അദ്ധ്യക്ഷൻ യോഗത്തെ അറിയിച്ചു.

 വിവാദത്തിൽ ഉൾപെട്ടവരെ ഉൾക്കൊള്ളിച്ച് കോൺക്ലേവ് സംഘടിപ്പിച്ച് ഇനിയും അനിശ്ചിതമായി നീട്ടാതെ പ്രശ്നങ്ങൾ പെട്ടെന്ന് നിഷ്പക്ഷമായി പരിഹരിച്ച് മലയാള ചലച്ചിത്ര മേഖലയുടെ പെരുമ പൂർവാധികം ശക്തിയോടെ തിരിച്ചു കൊണ്ടുവരാൻ മുഖ്യ പ്രഭാഷണത്തിൽ സെക്രട്ടറി പി.ഐ. അജയൻ ആവശ്യപെട്ടു. എ.ശിവശങ്കരൻ ടി.പി.വാസു, ജെ.ആർ. ജോൺസൺ,ജെയിംസ് ജോബ്, മൺസൂർ സി.കെ, എ.സി.ഗീവർ എന്നിവർ പ്രസംഗിച്ചു. സി. സി. മനോജ്‌ സ്വാഗതവും, സി. വി. ജോസി നന്ദിയും പറഞ്ഞു.



Post a Comment

Previous Post Next Post