കോട്ടക്കൽ മോർ ബസേലിയോസ് യാക്കോബായ സുറിയാനി പള്ളിയിൽ യെൽദോ മോർ ബസേലിയോസ് ബാവയുടെ ഓർമ്മപെരുന്നാളിന് ഞായറാഴ്ച കൊടിയേറി.


 കോട്ടക്കൽ മോർ ബസേലിയോസ് യാക്കോബായ സുറിയാനി പള്ളിയിൽ യെൽദോ മോർ ബസേലിയോസ് ബാവയുടെ ഓർമ്മപെരുന്നാളിന് ഞായറാഴ്ച കൊടിയേറി.


രാവിലെ വിശുദ്ധ കുർബ്ബാനക്ക് ശേഷം വികാരി ഫാ. കുര്യാക്കോസ് തയ്യിൽ കൊടിയേറ്റം നടത്തി.


സെപ്തംബർ 28 , 29 ശനി , ഞായർ ദിവസങ്ങളിലാണ് പെരുന്നാൾ

ശനിയാഴ്ച ഏഴിന് സന്ധ്യാ പ്രാർത്ഥന , ഫാ. ജോസഫ് പരത്തുവയലിൽ വചന സന്ദേശം നൽകും ഫാ. മർക്കോസ് അറയ്ക്കൽ , ഫാ. റെജി കോലാനിക്കൽ എന്നിവർ ആമുഖ സന്ദേശവും , ആശീർവാദവും നൽകും സ്നേഹവിരുന്നും ഉണ്ടാകും


29 ന് ഞായറാഴ്ച വിശുദ്ധ മൂന്നിന്മേൽ കുർബ്ബാനക്ക് പൗലോസ് മോർ ഐറേനിയോസ് മെത്രാപ്പോലീത്ത മുഖ്യ കാർമ്മികത്വം വഹിക്കും. പെരുന്നാൾ സന്ദേശം , പ്രദക്ഷിണം , ആശീർവാദം , അനുമോദന സമ്മേളനം , സ്നേഹവിരുന്ന് തുടർന്ന് കൊടിയിറക്കവും നടക്കും.


പെരുന്നാൾ ആഘോഷങ്ങൾക്ക് വികാരി ഫാ. കുര്യാക്കോസ് തയ്യിൽ , ട്രസ്റ്റി ലെനി ജോൺ ആറ്റുപുറത്ത് , സെക്രട്ടറി ജിബിൻ വർഗ്ഗീസ് കക്കാട്ടിൽ എന്നിവർ നേതൃത്വം നൽകും.

Post a Comment

Previous Post Next Post