ചാലിശേരിയിൽ കോതമംഗലം തീർത്ഥാടന വിളംബംര ഘോഷയാത്രക്ക് സ്വീകരണം നൽകി.


ചാലിശേരിയിൽ കോതമംഗലം തീർത്ഥാടന വിളംബംര ഘോഷയാത്രക്ക് സ്വീകരണം നൽകി.



ചാലിശ്ശേരി സെൻറ് പീറ്റേഴ്‌സ് ആൻ്റ് സെൻറ് പോൾസ് യാക്കോബായ സുറിയാനി പള്ളിയിൽ കോതമംഗലം തീർത്ഥാടന വിളംബര ഘോഷയാത്രയ്ക്ക് ഞായറാഴ്ച സ്വീകരണം നൽകി


പാലക്കാട് ജില്ലാതിർത്തിയിൽ ഇരുചകവാഹനങ്ങളുടെ അകമ്പടിയോടെ ഘോഷയാത്രയെ പള്ളിയിലേക്ക് ആനയിച്ചു.


കോതമംഗലം പള്ളി സഹവികാരി ഫാ. ബിജു കാവാട്ട് , ട്രസ്റ്റി ഏലിയാസ് കീരംപ്ലായിൽ , കൺവീനർമാരായ കുര്യാക്കോസ് പുല്ലാനിക്കാടൻ , എൽദോ ആനച്ചിറ , വിൽസൺ പാറയ്ക്കൽ, എൽദോ പാലാൻ , ഷിബു പഴിക്കാളി , എൽദോസ് കൊടിയംകുന്നേൽ , എന്നിവരുടെ നേതൃത്വത്തിലാണ് വിളംബംര ഘോഷയാത്ര എത്തിയത്.


ഇടവക വികാരി ഫാ. ബിജുമുങ്ങാംകുന്നേൽ, ട്രസ്റ്റി സി.യു. ശലമോൻ , സെക്രട്ടറി ടൈറ്റസ് ഡേവീഡ് , തൃശൂർ ഭദ്രാസന കൗൺസിൽ അംഗം സി.യു. രാജൻ , മാനേജിംഗ് കമ്മറ്റി അംഗങ്ങൾ , വിശ്വാസികൾ എന്നിവർ ചേർന്ന് സ്വീകരിച്ചു രഥത്തിൽ ഹരാർപ്പണവും നടത്തി


തൃശൂർ ഭദ്രാസനത്തിലെ പ്രവേശന കവാടമായ ചാലിശേരിയിലേത് ആദ്യ സ്വീകരണമായിരുന്നു.


കോതമംഗലം മാർ തോമ ചെറിയ പള്ളിയിൽ കബറടങ്ങിയിരിക്കുന്നു മഹാപരിശുദ്ധനായ യെൽദോ മോർ ബസേലിയോസ് ബാവയുടെ 339 മത് ഓർമ്മപ്പെരുന്നാളിൻ്റെ ഭാഗമായാണ് തലശേരി മുതൽ കോതമംഗലം വരെ രണ്ട് ദിവസങ്ങളിലായി തീർത്ഥാടന വാഹന വിളംബര ഘോഷയാത്ര നടക്കുന്നത്


 പരിശുദ്ധ യെൽദോ മോർ ബസേലിയോസ് ബാവയുടെ തിരുശേഷിപ്പ് സ്ഥാപിച്ച ഇടവകയിൽ ഒക്ടോബർ 5 , 6 (ശനി , ഞായർ ) ദിവസങ്ങളിൽ ഓർമ്മപ്പെരുന്നാൾ ആചരിക്കും.

സ്വീകരണത്തിന് ഇടവക വികാരി ഫാ. ബിജുമുങ്ങാംകുന്നേൽ , ട്രസ്റ്റി സി.യു. ശലമോൻ , സെക്രട്ടറി ടൈറ്റസ് ഡേവീഡ് , എന്നിവരടങ്ങുന്ന മാനേജിംഗ് കമ്മിറ്റി നേതൃത്വം നൽകി




ചിത്രം: ചാലിശേരി സെൻ്റ് പീറ്റേഴ്സ് ആൻ്റ് സെൻ്റ് പോൾസ് യാക്കോബായ സുറിയാനി പള്ളിയിൽ കോതമംഗലം തീർത്ഥാടന വിളംബര ഘോഷയാത്ര രഥത്തിൽ വികാരി ഫാ ബിജു മുങ്ങാംകുന്നേൽ ഹാരാർപ്പണം നടത്തുന്നു.

Post a Comment

Previous Post Next Post