ചാലിശ്ശേരിയിൽ വയോധികൻ വീട്ടിൽ തൂങ്ങിമരിച്ചു


 ചാലിശ്ശേരിയിൽ വയോധികൻ വീട്ടിൽ തൂങ്ങിമരിച്ചു.ചാലിശ്ശേരി തണ്ണീർക്കോട് സ്വദേശി കോർമ്മത്ത് വളപ്പിൽ ഹരിദാസൻ ആണ് തിരുവോണ പിറ്റേന്ന് ആത്മഹത്യ ചെയ്തത് .52 വയസ്സായിരുന്നു. കഴിഞ്ഞ ദിവസം വൈകീട്ട് ഏഴ് മണിയോടെയാണ് ഹരിദാസനെ വീട്ടിനുള്ളിൽ തുങ്ങിയ നിലയിൽ കാണുന്നത്. വീടിൻ്റെ കോണി റൂമിലെ ജനലിൽ കെട്ടിയ കയറിലാണ് തൂങ്ങി മരിച്ചത്. ചാലിശ്ശേരി പോലീസ് സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു.മൃതദ്ദേഹം പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തീകരിച്ച ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകി.

(ശ്രദ്ധിക്കുക ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാന്‍ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ ‘ദിശ’ ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ ഹെല്‍പ് ലൈന്‍ നമ്പര്‍: 1056, 04712552056)

Post a Comment

Previous Post Next Post