തൃശ്ശൂർ-കുന്നംകുളം റൂട്ടിൽ സ്വകാര്യ ബസ് മിന്നൽ പണിമുടക്ക് അവസാനിച്ചു


തൃശ്ശൂർ-കുന്നംകുളം റൂട്ടിൽ സ്വകാര്യ ബസ് മിന്നൽ പണിമുടക്ക് അവസാനിച്ചു.കുന്നംകുളം എസ് എച്ച് യു കെ ഷാജഹാന്റെ സാന്നിധ്യത്തിൽ ബസ് തൊഴിലാളികളും ഉടമകളും മറ്റും ചേർന്ന് നടത്തിയ ചർച്ചയിലാണ് ധാരണയായത്. ബസ് സാധാരണ നിലയിൽ ഓടിത്തുടങ്ങി..കേച്ചേരി മഴുവഞ്ചേരിയില്‍ അമിതവേഗതയിലെത്തിയ സ്വകാര്യ ബസ്സ്, അപകടകരമായി ഓവര്‍ടേക്കിന് ശ്രമിച്ചത് ചോദ്യം ചെയ്തതിനെ തുടര്‍ന്നാണ് സ്വകാര്യ ബസ്സ് ജീവനക്കാര്‍ പണിമുടക്ക് നടത്തേണ്ട സാഹചര്യം എത്തിയത്.. റോഡിൽ റോങ്ങ് സൈഡ് കയറി വന്ന സ്വകാര്യ ബസ് കാറിനു മുന്നിൽ പെടുകയായിരുന്നു. തലനാരിഴക്കാണ് കൂട്ടിയിടി ഒഴിവായത്. 

Post a Comment

Previous Post Next Post